നേതൃത്വവുമായി അഭിപ്രായ ഭിന്നത; ഒറ്റപ്പാലത്ത് 200 ലേറെ സിപിഐ പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

സിപിഐഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകരേയും നേതാക്കളേയും സിപിഐഎം സ്വീകരിച്ചു

നേതൃത്വവുമായി അഭിപ്രായ ഭിന്നത; ഒറ്റപ്പാലത്ത് 200 ലേറെ സിപിഐ പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്
dot image

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരില്‍ സിപിഐ ബന്ധം ഉപേക്ഷിച്ച് നിരവധിപേര്‍ സിപിഐഎമ്മില്‍ ചേർന്നു. സിപിഐ ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പടെ ഇരുന്നൂറിലേറെ പേരാണ് സിപിഐ വിട്ടത്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നുപേര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. സിപിഐഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകരേയും നേതാക്കളേയും സിപിഐഎം സ്വീകരിച്ചു.

അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2017ല്‍ സിപിഐഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയവരാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സിപിഐഎമ്മിലേക്ക് തന്നെ തിരികെ വന്നത്. ഇതിനിടെ ജില്ലയില്‍ സിപിഐക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമായി മണ്ണൂര്‍ മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ എല്ലാം ഇടതുമുന്നണിയായി മത്സരിച്ചപ്പോള്‍, മണ്ണൂരില്‍ സിപിഐയും സിപിഐഎമ്മും വെവ്വേറെ മത്സരിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ മണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയും മണ്ഡലം ജില്ലാ നേതൃത്വങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ നടപടി സ്വീകരിച്ചതോടെയാണ് വിള്ളല്‍ രൂക്ഷമായത്. തുടർന്ന് പാര്‍ട്ടി അംഗങ്ങളായ 200 ലേറെ പേര്‍ സിപിഐ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Content Highlights: A major political development has been reported in Mannur, Ottapalam, with over 200 CPI branch members allegedly leaving the party. Several local leaders, including mandalam committee members, have reportedly decided to work in cooperation with CPI(M).

dot image
To advertise here,contact us
dot image