കിരീടമില്ലെങ്കിലും മെസി പടിയിറങ്ങിയുന്നത് രാജകീയമായി; 2026 ലോകകപ്പിലെ നേട്ടങ്ങൾ

ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.

കിരീടമില്ലെങ്കിലും മെസി പടിയിറങ്ങിയുന്നത് രാജകീയമായി; 2026 ലോകകപ്പിലെ നേട്ടങ്ങൾ
dot image

സ്പെയ്നിനെതിരെ ഫൈനലിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും ലയണൽ മെസി പടിയിറങ്ങിയത് രാജകീയമായി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.

ടൂർണമെന്റിൽ ഉടനീളം എട്ട് വലിയ അവസരങ്ങളാണ് മെസി സൃഷ്ടിച്ചത്. കൂടാതെ ലോകകപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് മുന്നിലെത്തിയിരുന്നു. 21 ഗോളുകളാണ് താരം നേടിയത്. എന്നാൽ ലൂസേഴ്‌സ് ഫൈനലിൽ ഇരട്ട ഗോൾ നേടി എംബാപ്പെ അത് മറികടന്നു.

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുകയാണ്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്.

content highlights: lionel-messi-world-cup-2026-achievements-retirement-royal-exit

dot image
To advertise here,contact us
dot image