

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സണ്ണി ഡിയോൾ. ചിത്രത്തിൽ ഹനുമാന്‍റെ വേഷത്തിലെത്തുന്ന അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി.
'സത്യം പറഞ്ഞാൽ, ഞാൻ ഈ സിനിമയുടെ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഹനുമാൻ ജിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞനാണ്. ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ എന്‍റെ പരമാവധി ശ്രമിക്കും,' സണ്ണി ഡിയോൾ പറഞ്ഞു. ഹനുമാൻ ജിയെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്നും, എന്നാൽ താൻ അത് ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനുമാൻ ജി ഏറെ ചുറുചുറുക്കുള്ള നിഷ്കളങ്കനായ അതേസമയം ശക്തനുമായ ഒരാളാണ്. എല്ലാവർക്കും പ്രിയപ്പെട്ട അദ്ദേഹം എല്ലാറ്റിനുമുപരി ശ്രീരാമന്‍റെ പരമഭക്തനാണെന്നും താരം ഓർമ്മിപ്പിച്ചു.

നമിത് മൽഹോത്രയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24-നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്‍റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'പ്രഥം സങ്കൽപ്' ചടങ്ങും ട്രെയിലറിന്‍റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് യാഷ് ഈ വാക്കുകള്‍ പറയുകയുണ്ടായത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ പാർട്ട് 1' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പിആർഒ ആതിര ദിൽജിത്ത്.
ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് ധർമ പ്രൊഡക്ഷൻസ് രാമായണ സ്വന്തമാക്കിയത് എന്നാണ് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്. നവംബറിൽ ദീപാവലി റിലീസായിട്ടാണ് രാമായണ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്.
Content Highlights: Actor Sunny Deol has opened up about his role as Hanuman Ji in Ramayana, saying the character was not easy to portray but was immensely enjoyable. His comments have generated excitement among fans awaiting the film's release