

കൽപ്പറ്റ: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍ വിജയിച്ചാല്‍ നാളെ അമ്പലവയലിലെ മുഴുവന്‍ നാട്ടുകാര്‍ക്കും മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം. സ്‌പെയിനിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ സീസണ്‍ ആണ് ഈ വേറിട്ട പ്രഖ്യാപനം നടത്തിയത്.
ഷജീറിന്റെ പ്രിയപ്പെട്ട ടീം ആണ് സ്‌പെയിന്‍. സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടാല്‍ പിറ്റേന്ന് തന്നെ ടൗണിലെ മുഴുവന്‍ ആളുകള്‍ക്കും താന്‍ മന്തി വിളമ്പുമെന്നാണ് വാഗ്ദാനം. കേവലം ഒരു പ്രഖ്യാപനം മാത്രമല്ല, സ്‌പെയിനിന്റെ ഓരോ വിജയത്തിലും അതീവ ആവേശത്തിലാണ് ഷജീര്‍.
'സ്‌പെയിന്‍ ഫൈനലില്‍ എത്തുമെന്നും ജയിച്ചാല്‍ മന്തി വിളമ്പുമെന്നും ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പേ സുഹൃത്താണ് വീഡിയോ എടുത്തത്. സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. തയ്യാറാക്കിയ മന്തി തീരുന്നതുവരെ ആര് എത്തിയാലും വിതരണം ചെയ്യുമെന്നും ഷജീര്‍ പറയുന്നു. ഏതായാലും വ്യാപാരിയുടെ ഈ മന്തി വാഗ്ദാനം ഇപ്പോള്‍ അമ്പലവയലുകാരുടെ ഫുട്‌ബോള്‍ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. അമ്പലവയലുകാര്‍ക്ക് നാളെ ഫ്രീയായി മന്തി കഴിക്കാന്‍ സ്‌പെയിന്‍ കപ്പടിക്കുമോയെന്നാണ് കൗതുകം.
ഫുട്ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു.
Content Highlights: Ambalavayal trader viral announcement world cup fever