അപരിചിതരായ മനുഷ്യർക്ക് ഒരു നേരത്തെ ആഹാരം നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയം; CPIM

പാവപ്പെട്ട ജനങ്ങളോട് യുഡിഎഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്

അപരിചിതരായ മനുഷ്യർക്ക് ഒരു നേരത്തെ ആഹാരം നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയം; CPIM
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം പദ്ധതി അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ വിരുദ്ധമെന്ന് സിപിഐഎം. പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീര്‍ത്തും അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നല്‍കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാവപ്പെട്ട ജനങ്ങളോട് യുഡിഎഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഐഎം വ്യക്തമാക്കി.

സിപിഐഎം പ്രസ്താവന

സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം പദ്ധതി അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ വിരുദ്ധമായ നിലപാടാണ്. പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീര്‍ത്തും അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നല്‍കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്. ആഹാരം പാകം ചെയ്യുന്നവരോ, അത് ശേഖരിക്കുന്നവരോ, അത് കഴിക്കുന്നവരോ അവരവരുടെ രാഷ്ട്രീയം അറിയുകയോ, പറയുകയോ ചെയ്യുന്നില്ല.

അപരന്റെ വേദന സ്വന്തം വേദനയാകുന്ന സമത്വ ബോധത്തിന്റെ ഉദാത്തമായ മാതൃകയാണ് ഭഹൃദയപൂര്‍വ്വം' പദ്ധതി.
ഒരു ദിവസം ഏതാണ്ട് നാല്‍പ്പതിനായിരത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. 2017 ജനുവരി 1 മുതല്‍ തുടങ്ങിയ സമാനതകളില്ലാത്ത ഈ പ്രവര്‍ത്തനം 9 വര്‍ഷം പിന്നിടുമ്പോള്‍ 61 ആശുപത്രികളിലെ രോഗികളും, കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ നെടുവീര്‍പ്പിന് സ്വാന്തനമേകുകയാണ്.

പാവപ്പെട്ട ജനങ്ങളോട് യുഡിഎഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയും.

Content Highlights: CPIM Calls Government's Stand on Hridayapoorvam Scheme Inhuman

dot image
To advertise here,contact us
dot image