ലോര്‍ഡ്സില്‍ ചരിത്രം!; 47 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ബെൻ ഡക്കറ്റ്

മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോർഡിട്ട് ബെൻ ഡക്കറ്റ്

ലോര്‍ഡ്സില്‍ ചരിത്രം!; 47 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ബെൻ ഡക്കറ്റ്
dot image

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ റെക്കോർഡിട്ട് ബെൻ ഡക്കറ്റ്. വിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ 47 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്.

ലോര്‍ഡ്സ് മൈതാനത്തെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇനി ബെന്‍ ഡക്കറ്റിന്റെ പേരിലായിരിക്കും. മത്സരത്തില്‍ 120 പന്തുകളില്‍ നിന്ന് 141 റണ്‍സാണ് ഡക്കറ്റ് അടിച്ചുകൂട്ടിയത്.

1979-ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് വേണ്ടി വിവ് റിച്ചാര്‍ഡ്സ് നേടിയ പുറത്താകാതെയുള്ള 138 റണ്‍സായിരുന്നു. ഇത്രയും കാലം ലോര്‍ഡ്സിലെ ഉയര്‍ന്ന സ്‌കോറായി നിലനിന്നിരുന്നത്. മത്സരത്തിൽ 387 ടോട്ടലാണ് ഇംഗ്ലണ്ട് നേടിയത്.

Content highlight: ben duckett breaks viv richards 47 year old record at lord

dot image
To advertise here,contact us
dot image