പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

കൃതൃത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി
dot image

പാലക്കാട്: പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാടാണ് സംഭവം. ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രതി ശശിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Content Highlights- A 42-year-old man allegedly killed his paternal aunt by attacking her with a sharp weapon in Palakkad. Police have started an investigation into the incident

dot image
To advertise here,contact us
dot image