കേരള കോണ്‍ഗ്രസ് എമ്മിൽ കൂട്ടരാജി; പാർട്ടി വിട്ട നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും

കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു

കേരള കോണ്‍ഗ്രസ് എമ്മിൽ കൂട്ടരാജി; പാർട്ടി വിട്ട നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും
dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനില്‍ വലഞ്ചുഴി തുടങ്ങിയവരും നൂറോളം പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും.

ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകളും പാര്‍ട്ടി വിടാന്‍ കാരണമായി എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളിലും ജില്ലയിലെ നേതാക്കൾ അതൃപ്തരായിരുന്നു.

Content Highlights: In a setback to the Left alliance in Pathanamthitta, several prominent Kerala Congress (M) leaders have resigned from the party and announced their decision to join the Congress.

dot image
To advertise here,contact us
dot image