പാക് ടെസ്റ്റ് ടീം നായകനായി ബാബർ അസം; ഷാൻ മസൂദിനെ സ്ഥാനത്ത് നിന്ന് മാറ്റി

ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്താൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്

പാക് ടെസ്റ്റ് ടീം നായകനായി ബാബർ അസം; ഷാൻ മസൂദിനെ സ്ഥാനത്ത് നിന്ന് മാറ്റി
dot image

വീണ്ടും പാകിസ്താൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം. പാകിസ്താൻ - വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ - ഇംഗ്ലണ്ട് പര്യടങ്ങൾക്കായുള്ള പാക് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിബിസി) നായകസ്ഥാനത്തെ അഴിച്ച്‌പണിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്താൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്. ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ 16 റെസ്റ്റുകളാണ് പാകിസ്താൻ കളിച്ചത്. അതിൽ 12 മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. ഇതോടെയാണ് മസൂദിന് തന്റെ നായക പദവി തെറിച്ചത്. ബംഗ്ലാദേശിനെതിരെ പാകിസ്താൻ സ്വന്തം മണ്ണിൽ തോൽവി ഏറ്റുവാങ്ങിയത് ഉൾപ്പെടെ താരത്തിന് തിരിച്ചടിയായി മാറിയിരുന്നു.

Content highlight: Babar Azam reappointed Pakistan test captain Shan Masood sacked

dot image
To advertise here,contact us
dot image