

കൊച്ചി: എല്‍ഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗം. ഉമര്‍ഫൈസി മുക്കം ഉള്‍പ്പെടെ നാല് അംഗങ്ങള്‍ അയോഗ്യരാണെന്നാണ് വാദം. ചെയര്‍മാനായ കെ എസ് ഹംസയെ അടക്കം മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ ഇവരുടെ കാലാവധി പൂര്‍ത്തിയായിട്ടില്ല.
യോഗ്യത തെളിയിക്കുന്ന രേഖകള്‍ അംഗങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ഉമര്‍ഫൈസി മുത്തവല്ലി അല്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വഖഫ് ബോര്‍ഡ് പുന:സംഘടിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹര്‍ജിയുമയി ഒരു വിഭാഗം കോടതിയിലെത്തിയത്. റിട്ട് പെറ്റീഷന്‍ നിലനില്‍ക്കില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലായിരുന്നു നടപടി.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 2026ൽ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോൾ 9 പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഷോണിന്റെ വാദം.
Content Highlights:Muslim League Faction Moves High Court Seeking Removal of LDF-Appointed Waqf Board Members