നൂറില്‍ നിറഞ്ഞ് സ്‌കലോണി; പൊരുതി ജയിച്ചത് നേട്ടത്തിലേക്ക്

കേപ് വെര്‍ദെക്കെതിരായ മത്സരത്തോടെ പരിശീലക വേഷത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി സ്‌കലോണി സെഞ്ചുറി തികച്ചു

നൂറില്‍ നിറഞ്ഞ് സ്‌കലോണി; പൊരുതി ജയിച്ചത് നേട്ടത്തിലേക്ക്
dot image

അര്‍ജന്റീനയുടെ ലോക ചാമ്പ്യന്‍ പരിശീലകന് സെഞ്ചുറിപ്പോരാട്ടമായിരുന്നു കേപ് വെര്‍ദെക്കെതിരെ. ലയണല്‍ സ്‌കലോണി പരിശീലകക്കുപ്പായത്തില്‍ നൂറാം മത്സരം വിജയത്തോടെ ആഘോഷിച്ചു. കോച്ചിന് മികച്ച വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇങ്ങിയത്. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ ജയം.

2018 സെപ്റ്റംബറില്‍ ഗ്വാട്ടമാലെക്കെതിരായ സൗഹൃദ മത്സരത്തോടെയായിരുന്നു മുന്‍ താരമായ സ്‌കലോണിയുടെ അരങ്ങേറ്റം. റഷ്യന്‍ ലോകകപ്പിനു പിന്നാലെ ജോര്‍ജ് സാംപോളിക്ക് പകരക്കാരനായെത്തിയ സ്‌കലോണിക്കു കീഴില്‍ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് സാക്ഷ്യം വഹിച്ചത്. 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങള്‍, 2022 ലോകകപ്പ്, 2022 ഫൈനലിസ്സിമ കിരീടം അങ്ങനെ ഒട്ടേറെ നേട്ടങ്ങളില്‍ സ്‌കലോണി ടീമിനൊപ്പം തന്റെ പേരുചാര്‍ത്തി.

അതിനിടെ നേരത്തെ, അര്‍ജന്റീനന്‍ പരിശീലക സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്‌കലോണി സൂചന നല്‍കിയിരുന്നു. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു ഒരിക്കല്‍ സ്‌കലോണി ഇക്കാര്യം പറഞ്ഞിരുന്നത്. ഖത്തര്‍ ലോകകപ്പിന് ശേഷം ടീം വിട്ടേക്കുമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ടീമില്‍ അദ്ദേഹം വേണമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്റെ നിര്‍ബന്ധത്താലാണ് അദ്ദേഹം തുടര്‍ന്നത്. ലോകകപ്പില്‍ ഇത്തവണയും മികച്ച ഫോമിലാണ് അര്‍ജന്റീന.

content highlights: Scaloni hits a century; Fighting win marks a historic milestone

dot image
To advertise here,contact us
dot image