അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ അന്വേഷണം ആരംഭിച്ച് അസീര്‍ ഗവര്‍ണറേറ്റ്

അബഹ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു; 23 പേര്‍ക്ക് പരിക്ക്
dot image

സൗദിയില്‍ അബഹയിലെ ഒരു ഫെസ്റ്റിവലില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. അപകടത്തില്‍ അസീര്‍ ഗവര്‍ണറേറ്റ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണവും സാഹചര്യവും നിര്‍ണയിക്കാനുള്ള അന്വേഷണം തുടരുകയാണ്‌.

സംഭവത്തിന്റെ എല്ലാ സാങ്കേതിക, നിയന്ത്രണ വശങ്ങളും പരിശോധിക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് അസീര്‍ ഗവര്‍ണറേറ്റ് അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങള്‍ ആശ്രയിക്കണമെന്നും, വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.


കുട്ടികളടക്കമുള്ളവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. വേനലവധിക്കാലം ആയതിനാല്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കി. സമ്മര്‍ വെക്കേഷനില്‍ നേരത്തെയും സൗദിയില്‍ ഇത്തരം റൈഡുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തായിഫില്‍ ഗ്രീന്‍ മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: Twenty-three people were injured after an amusement park ride accident in Abha, Saudi Arabia

dot image
To advertise here,contact us
dot image