ആർ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ സർക്കാർ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായി: നാസർ ഫൈസി കൂടത്തായി

'ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്'

ആർ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ സർക്കാർ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായി: നാസർ ഫൈസി കൂടത്തായി
dot image

കൊച്ചി: മുസ്ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് ആര്‍ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ വ്യക്തമായെന്ന് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു.

വിദ്വേഷ പ്രചാരണം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ കേസെടുക്കാതിരുന്നത് നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ്.

കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ലഹരി ഏതെങ്കിലും സമുദായത്തിന് മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. ഓപ്പറേഷന്‍ തൂഫാന്റെ ലക്ഷ്യത്തെ ഇല്ലാതാക്കരുതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

സാമുദായിക സ്പര്‍ദ്ധക്ക് ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് ആര്‍ വി ബാബുവിനെതിരെ കേസെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Content Highlights: Nasar Faizy Koodathayi Reacts to Case Against R V Babu

dot image
To advertise here,contact us
dot image