'രാജ്യം തകരാതിരിക്കാനും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റുവഴികളില്ല'

'ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍കാലത്ത് അസാധ്യമാണെന്ന് തന്നെയാണ് രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നത്'

'രാജ്യം തകരാതിരിക്കാനും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റുവഴികളില്ല'
dot image

തിരുവനന്തപുരം: എസ്‌ഐആറില്‍ പേരില്ലാത്തതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്ത ദുരനുഭവം പങ്കുവെച്ച ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പിന്തുണയുമായി സിപിഐഎം നേതാവ് എം സ്വരാജ്. ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍ കാലത്ത് അസാധ്യമാണെന്നു തന്നെയാണ് രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നതെന്ന് സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ എസ്‌ഐആറും പൗരത്വ ഭേദഗതി നിയമവും എല്ലാം ഉപയോഗിക്കപ്പെടും എന്നത് തന്നെയാണതെന്നും സ്വരാജ് പറഞ്ഞു. രാജ്യം തകരാതിരിക്കാനും സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്. എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവര്‍ത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. പൗരത്വഭേദഗതി നിയമവും എസ് ഐ ആറും എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തത് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു
പറഞ്ഞുകൊണ്ടാണത്രെ !

എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മില്‍ എന്തു ബന്ധം?. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ എസ്‌ഐആറും പൗരത്വ ഭേദഗതി നിയമവും എല്ലാം ഉപയോഗിക്കപ്പെടും. അത്ര തന്നെ. ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍കാലത്ത് അസാധ്യമാണെന്ന് തന്നെയാണ് ശ്രീ. രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നത്. രാജ്യം തകരാതിരിക്കാനും സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല.

രാജഗോപാലിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടല്‍ ഉളവാക്കുന്നതാണെന്നായിരുന്നു പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ലോകം അറിയുന്ന ഒരു പത്രാധിപര്‍ക്ക് ഇതാണ് അനുഭവം എങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് പിണറായി വിജയന്‍ ചോദിക്കുന്നു. ബിജെപിയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയില്‍ ആയിരിക്കും രാജഗോപാല്‍ പ്രതികാര നടപടിക്ക് ഇരയായിട്ടുണ്ടാവുക. എന്നാല്‍ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തിരഞ്ഞുപിടിച്ച് എസ്‌ഐആറിലൂടെ പുറത്താക്കുകയാണ്.
വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്‌ഐആര്‍ മാറിക്കഴിഞ്ഞു. പൗരത്വം നിര്‍ണയിക്കേണ്ടത് എസ്‌ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോള്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ദുരനുഭവം പങ്കുവെച്ച് ആര്‍ രാജഗോപാല്‍ രംഗത്തെത്തിയത്. എസ്‌ഐആറില്‍ നിന്ന് പേര് വെട്ടിയതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നത് പുതിയ അറിവായിരുന്നുവെന്ന് രാജഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നറിയില്ല. പൗരന്റെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. പൗരന്‍ എന്ന് തെളിയിക്കാന്‍ കൈവശം ഒന്നുമില്ല. തന്റെ അവകാശം നഷ്ടപ്പെട്ടുവെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

Content Highlights- M. Swaraj extended support to R. Rajagopal, saying that resisting Sangh Parivar rule is necessary to protect the country and ensure citizens can live with their rights

രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്. എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവര്‍ത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. പൗരത്വഭേദഗതി നിയമവും എസ് ഐ ആറും എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തത് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു
പറഞ്ഞുകൊണ്ടാണത്രെ !

എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മില്‍ എന്തു ബന്ധം?. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ എസ്‌ഐആറും പൗരത്വ ഭേദഗതി നിയമവും എല്ലാം ഉപയോഗിക്കപ്പെടും. അത്ര തന്നെ. ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍കാലത്ത് അസാധ്യമാണെന്ന് തന്നെയാണ് ശ്രീ. രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നത്. രാജ്യം തകരാതിരിക്കാനും സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല.

dot image
To advertise here,contact us
dot image