ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

നേരത്തെ 6 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരണ്‍, ഷഫീഖ്, വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ 6 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

അപൂര്‍വ കേസ് എന്നാണ് മുന്‍പ് ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി നിരീക്ഷിച്ചത്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. അക്രമം നടക്കുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ ഡ്യുട്ടിയിലായിരുന്നു. അക്രമണ ദൃശ്യങ്ങള്‍ കൈവശമുണ്ട്. കേന്ദ്ര ഏജന്‍സികളടക്കം ഈ കേസിന്‍ അന്വേഷണം നടത്തുന്നുണ്ട് എന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ കേസില്‍ 1 മുതല്‍ 25 വരെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയവരുടെ തെളിവെടുപ്പടക്കം പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാമുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

മെയ് 27നാണ് സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ ഇഡി റയിഡ് നടത്തിയത്. കേസില്‍ പ്രതിയായ ടി വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെ ഇഡി റയിഡ്. ഇതിന് പിന്നാലെ ഇഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം റയിഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.

Content Highlights:A court has rejected the bail application of CPI(M) and DYFI workers accused in the case related to the alleged attack on Enforcement Directorate (ED) officers. The decision marks a setback for the accused as legal proceedings continue. The case has gained significant political attention in Kerala.

dot image
To advertise here,contact us
dot image