'സാരഥി' പോര്‍ട്ടല്‍ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ്‌സ് ടെസ്റ്റ് ഉള്‍പ്പെടെ മുടങ്ങി

ഗ്രൗണ്ട് ടെസ്റ്റ് കഴിഞ്ഞവരുടെ വിവരങ്ങളും പോര്‍ട്ടലില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല

'സാരഥി' പോര്‍ട്ടല്‍ പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ്‌സ് ടെസ്റ്റ് ഉള്‍പ്പെടെ മുടങ്ങി
dot image

തിരുവനന്തപുരം: 'സാരഥി' പോര്‍ട്ടലിലെ തകരാര്‍ മൂലം സംസ്ഥാനത്ത് ആര്‍ടി ഓഫീസുകളിലെത്തി മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകള്‍. ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലൈസന്‍സിലെ വിലാസം മാറ്റല്‍, രാജ്യാന്തര ലൈസന്‍സ് നല്‍കല്‍ തുടങ്ങി 35 സേവനങ്ങളാണ് 'സാരഥി' പോര്‍ട്ടല്‍ വഴി നല്‍കുന്നത്. ലേണേഴ്‌സിനും മറ്റും അപേക്ഷ നല്‍കി ഓഫീസിലെത്തിയവര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റാതെയായി.

എന്‍ഐസിക്കാണ് പോര്‍ട്ടലിന്റെ ചുമതലയെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് പരിമിതികള്‍ ഉണ്ടെന്നും വിവിധ ആര്‍ടിഒകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് മോട്ടര്‍ വാഹന അധികൃതര്‍ അറിയിച്ചു.

Content Highlights: Sarathi Portal Glitch Leaves Hundreds Stranded at RTO Offices Across Kerala

dot image
To advertise here,contact us
dot image