ഒയര്‍സബാല്‍ പന്ത് തൊടാത്ത 30 മിനിറ്റ്; നാണക്കേടിന്റെ റെക്കോഡ് പേരിലാക്കി സ്പാനിഷ് താരം

കേപ് വെര്‍ദെക്കെതിരായ മത്സരത്തിലാണ് താരം ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയത്

ഒയര്‍സബാല്‍ പന്ത് തൊടാത്ത 30 മിനിറ്റ്; നാണക്കേടിന്റെ റെക്കോഡ് പേരിലാക്കി സ്പാനിഷ് താരം
dot image

ഈ ലോകകപ്പ് ആരുനേടുമെന്ന ചോദ്യത്തിന് ഫുട്‌ബോള്‍ നിരീക്ഷകര്‍ ഏറ്റവുമധികം നല്‍കിയ ഉത്തരങ്ങളില്‍ ഒന്ന് സ്‌പെയിന്‍ എന്നായിരുന്നു. അത്രയും മികച്ച സംഘവുമായാണ് ടീം ലോകകപ്പിനെത്തിയത്. എന്നാല്‍ സ്‌പെയിനെ ഒരുതരത്തിലും ഗോളിലേക്ക് വഴിതുറക്കാന്‍ അനുവദിക്കാതെയാണ് കേപ് വെര്‍ദെ മത്സരം അവസാനിപ്പിച്ചത്. ഗോള്‍രഹിത സമനില കേപ് വെര്‍ദെയ്ക്ക് ജയത്തിന് തുല്യമായി.

അതേസമയം, മത്സരത്തില്‍ നാണക്കേടിന്റെ റെക്കോഡ് പേരിലാക്കിയിരിക്കുകയാണ് സ്പാനിഷ് താരം മൈകല്‍ ഒയര്‍സബാല്‍. സ്പെയിനിന്റെ സ്ട്രൈക്കറായ മൈകല്‍ ഒയര്‍സബാലിന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. കളിയില്‍ ഇത് നന്നായി പ്രകടവുമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ നാണംകെട്ട റെക്കോഡാണ് ഒയര്‍സബാലിന്റെ പേരിലായിരിക്കുന്നത്. കേപ് വെര്‍ദെയ്ക്കെതിരായ കളിയാരംഭിച്ച് 30 മിനിറ്റോളം ഒയര്‍സബാലിന് പന്ത് ഒന്ന് തൊടാന്‍ പോലും കിട്ടിയിരുന്നില്ല. 1966 ലോകകപ്പിനു ശേഷം ഒരു ലോകകപ്പ് മത്സരത്തിന്റെ ആദ്യ 30 മിനിറ്റില്‍ ഒരു തവണ പോലും പന്തില്‍ സ്പര്‍ശിക്കാന്‍ അവസരം ലഭിക്കാത്ത ആദ്യ താരമെന്ന നാണക്കേടാണ് ഇതോടെ ഒയര്‍സബാലിന്റെ പേരിലായത്.

മത്സരത്തില്‍ സ്‌പെയിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതില്‍ കേപ് വെര്‍ദെ വിജയിച്ചിരുന്നു. വിസീഞ്ഞ്യയെന്ന ഗോള്‍കീപ്പറും സ്പാനിഷ് സംഘത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി. സൂപ്പര്‍ താരം ലമീന്‍ യമാല്‍ 71-ാം മിനിറ്റിലാണ് കളിക്കാനിറങ്ങിയത്. ഇതിന് ശേഷമാണ് മത്സരത്തില്‍ ആവേശം ജ്വലിച്ചത്. യമാല്‍-നിക്കോ വില്യംസ് കൂട്ടുകെട്ട് അവസാന നിമിഷങ്ങളില്‍ കേപ് വെര്‍ദയെ വിറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗോളിലേക്ക് വഴിയൊരുക്കാന്‍ ഇവര്‍ക്കുമായില്ല. അതേസമയം, ഒരു ടീമായി പോരാട്ടം നടത്താന്‍ കേപ് വെര്‍ദെക്ക് സാധിച്ചെന്ന് കോച്ച് ലുയിസ് ലാ ഫ്യുണ്ടെ പറഞ്ഞു. ഗോളിലേക്ക് വഴിതുറക്കാന്‍ സ്‌പെയിനായില്ലെന്നും അത് പരിഹരിക്കുമെന്നും കോച്ച് പറയുന്നു. മുപ്പത് മത്സരങ്ങളില്‍ക്കൂടുതല്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമിന് കളിക്കളത്തില്‍ സംശയമുണ്ടാകരുതെന്ന് കോച്ച് പറഞ്ഞു.

content highlights: 30 minutes without touching the ball for Oyarzabal; Spanish player registers an embarrassing record

dot image
To advertise here,contact us
dot image