കേപ് വെര്‍ദെ നന്നായി കളിച്ചു, ഗോളിലേക്ക് ഇടം നല്‍കാതെ പ്രതിരോധിച്ചു -സമനില മത്സരത്തിന് ശേഷം സ്പാനിഷ് കോച്ച്

സ്‌പെയിന്‍-കേപ് വെര്‍ദി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു

കേപ് വെര്‍ദെ നന്നായി കളിച്ചു, ഗോളിലേക്ക് ഇടം നല്‍കാതെ പ്രതിരോധിച്ചു -സമനില മത്സരത്തിന് ശേഷം സ്പാനിഷ് കോച്ച്
dot image

കേപ് വെര്‍ദിക്കെതിരെ സിംപിളായി ജയിക്കാമെന്നായിരുന്നു സ്‌പെയിന്‍ കരുതിയത്. പക്ഷെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. കേപ് വെര്‍ദെ നടത്തിയ പോരാട്ടമാണ് ടീമിന് തിരിച്ചടിയായത്. പ്രതിരോധം മാത്രമല്ല; സ്പാനിഷ് സംഘത്തെ ഞെട്ടിച്ച് അവര്‍ മുന്നേറ്റവും ശക്തമാക്കി. ഇതോടെ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.

മത്സരത്തെക്കുറിച്ച് സ്പാനിഷ് കോച്ച് ലുയിസ് ലാ ഫ്യുണ്ടെയുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രകടനം നടത്തിയ കേപ് വെര്‍ദിയെ കോച്ച് അഭിനന്ദിച്ചു. ഒരു ടീമായി പോരാട്ടം നടത്താന്‍ അവര്‍ക്ക് സാധിച്ചെന്നും ഫ്യുണ്ടെ പറയുന്നു. അതേസമയം, സ്‌പെയിന്റെ കളിയില്‍ കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗോളിലേക്ക് വഴിതുറക്കാന്‍ സ്‌പെയിനായില്ലെന്നും അത് പരിഹരിക്കുമെന്നും കോച്ച് പറയുന്നു. മുപ്പത് മത്സരങ്ങളില്‍ക്കൂടുതല്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമിന് കളിക്കളത്തില്‍ സംശയമുണ്ടാകരുതെന്ന് കോച്ച് പറയുന്നു.

പരിഹാരം കാണണമെന്നും കൂടുതല്‍ മികവോടെ ടീം കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം അവസരങ്ങള്‍ സ്‌പെയിന്‍ സൃഷ്ടിച്ചു. പക്ഷെ, മത്സരത്തില്‍ ഒരു ഗോള്‍ നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ കളിക്കുമെന്നും സ്പാനിഷ് കോച്ച് പറയുന്നു. കേപ് വെര്‍ദി ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ പ്രകടനമാണ് പലപ്പോഴും സ്‌പെയിനെ തളച്ചിട്ടത്. ഗോളെന്നുറച്ച പല ഷോട്ടുകളും അദ്ദേഹം രക്ഷപ്പെടുത്തി. 40-കാരനായ ഗോള്‍കീപ്പറുടെ പ്രകടനത്തെ ഫുട്‌ബോള്‍ പ്രേമികളും അഭിനന്ദിച്ചു.

content highlights: Cape Verde played well, defended without giving space to score - Spanish coach after the draw

dot image
To advertise here,contact us
dot image