മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഹിജ്റ പുതുവത്സര അവധി നാളെ മാത്രം

ഒരു ദിവസത്തെ പുതുവത്സര അവധിക്ക് ശേഷം ബുധനാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും

മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഹിജ്റ പുതുവത്സര അവധി നാളെ മാത്രം
dot image

കുവൈറ്റിൽ ഇന്ന് വൈകീട്ട് മുഹറം മാസപ്പിറവി ദൃശ്യമായതോടെ ഹിജ്‌റ പുതുവത്സരമായ മുഹറം ഒന്ന് നാളെ (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്ലാമിക പുതുവത്സരാരംഭ പ്രമാണിച്ച് നാളെ രാജ്യത്തെ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് പൊതുഅവധിയായിരിക്കും.

ഒരു ദിവസത്തെ പുതുവത്സര അവധിക്ക് ശേഷം ബുധനാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും. മുഹറം മാസപ്പിറവി ദൃശ്യമാകുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് അവധി ക്രമീകരണം സംബന്ധിച്ച് കുവൈത്ത് മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നത്.

Also Read:

മുഹറം ഒന്ന് ചൊവ്വാഴ്ചയായാൽ ഒരു ദിവസത്തെ അവധിയും ബുധനാഴ്ചയായാൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയും ലഭിക്കുമെന്നായിരുന്നു മുമ്പത്തെ പ്രഖ്യാപനം. എന്നാൽ ഇന്ന് തന്നെ മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഹിജ്‌റ പുതുവത്സര അവധി ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു. പുതിയ ഹിജ്‌റ വർഷത്തെ വരവേൽക്കാൻ രാജ്യത്തെ വിശ്വാസികളും ഭരണകൂടവും ഒരുങ്ങിക്കഴിഞ്ഞു.

Content Highlights: Kuwait has officially confirmed the sighting of the crescent moon, marking the start of the Hijri month. Authorities announced that the Hijri New Year holiday will be observed only tomorrow, with public and private sector schedules adjusted accordingly.

dot image
To advertise here,contact us
dot image