

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കിയ സിനിമയാണ് കറുപ്പ്. മികച്ച പ്രതികരണം നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ചിത്രത്തിൽ നടൻ ആര്യയും ഒരു കാമിയോ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ആ ഭാഗം ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് ആര്യ. അനന്തൻ കാട് എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
'കറുപ്പിനായി ചെറിയ ഒരു ഭാഗം ഷൂട്ട് ചെയ്തിരുന്നു. പക്ഷേ ഫൈനൽ എഡിറ്റ് വന്നപ്പോൾ അവർക്ക് അത് സെറ്റ് ആയി തോന്നിയില്ല. പക്ഷേ അത് ഒഴിവാക്കുന്നതിന് മുൻപേ ആർ ജെ ബാലാജി എന്നേ വിളിച്ച് പറഞ്ഞിരുന്നു. 'അത് വേണ്ട നമുക്ക് അടുത്ത എന്തെങ്കിലും ട്രൈ ചെയ്യാം' എന്ന് പറഞ്ഞു. ചെറിയ ഒരു എക്സ്പിരിമെന്റ് ആയിരുന്നു ആ പടത്തിൽ പക്ഷേ ആ സിനിമയിൽ അത് ഒത്തുപോകുന്നുണ്ടായിരുന്നില്ല', ആര്യയുടെ വാക്കുകൾ. നാലാഴ്ച പിന്നിടുമ്പോഴും 340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. സിനിമ ഈ കുതിപ്പ് തുടർന്നാൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിച്ചേക്കാം.
13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Arya talks about his Deleted Scenes in #Karuppu💥
— Christopher Kanagaraj (@Chrissuccess) June 16, 2026
“I did a small role, it was an experimental attempt. RJB later called me & said it didnt get along with the film, so going to remove those scenes. We will work together later in another project”🤝 pic.twitter.com/pzl79bT5HA
അതേസമയം, അനന്തൻ കാട് ജൂൺ 25 ന് റിലീസിന് ഒരുങ്ങുകയാണ്. ആക്ഷനും, ഡ്രാമയും സെന്റിമെൻറ്സും കലർന്ന ഒരു പക്കാ പൊളിറ്റിക്കൽ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ആണ് സിനിമ ഒരുക്കുന്നത്.
Content Highlights:Arya has spoken about a cameo sequence in Karuppu, stating that it was originally planned as an experimental idea. However, he added that the sequence did not work in the final edit and was eventually removed. His comments offer insight into the film’s creative process and editing decisions.