അടൂരില്‍ ഭിക്ഷാടനം നടത്തിയെന്ന പേരില്‍ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി

ബസ് സ്റ്റാന്‍ഡില്‍ കാത്ത് നിന്നവരോട് സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ വടികൊണ്ട് അടിച്ചു എന്നാണ് പരാതി

അടൂരില്‍ ഭിക്ഷാടനം നടത്തിയെന്ന പേരില്‍ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി
dot image

പത്തനംതിട്ട: അടൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി. ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചത്. അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അന്ധനായ വ്യക്തിക്കൊപ്പമായിരുന്നു സ്ത്രീയെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ കാത്ത് നിന്നവരോട് സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ വടികൊണ്ട് അടിച്ചു എന്നാണ് പരാതി. ആര്‍ വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്ത്രീയ്ക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വടി വീശുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വടികൊണ്ട് അടിച്ചുവെന്നും സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും അതുകൊണ്ട് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞത്. സ്ത്രീയെ മര്‍ദ്ദിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്വദേശികളാണ് സ്ത്രീയും പുരുഷനും. കഴിഞ്ഞ കുറേ നാളായി ഇവര്‍ കേരളത്തിലുണ്ട്. നിലവില്‍ ആലപ്പുഴയിലെ താമരക്കുളത്താണ് ഇരുവരും താമസിക്കുന്നത്. പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights- A woman has filed a complaint alleging that she was beaten by KSRTC staff in Adoor after being accused of begging.

dot image
To advertise here,contact us
dot image