

കൊച്ചി: നിപ രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ഒരുപാട് പേരെ പരിശോധിച്ചെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിഎംഒ ചാര്‍ജിലുള്ള ആള്‍ ഉണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്. പ്രശ്‌നം വന്നാല്‍ എല്ലാവരും അവിടെ ഉണ്ടാകും. സ്ഥിരം ഡിഎംഒയെ വെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷത്തെയും മന്ത്രി വിമര്‍ശിച്ചു. ഇത് പടരാനാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരന്‍ ചോദിച്ചു. വെറുതെ വിമര്‍ശനം നടത്തി സ്വയം അപഹാസ്യരാവരുത്. രോഗം വ്യാപിക്കുന്നുണ്ടെങ്കില്‍ അല്ലെ കുറ്റപ്പെടുത്തുകയെന്നും മുരളീധരന്‍ പറഞ്ഞു. പ്രിയദര്‍ശിനി യാത്ര പ്രതിപക്ഷം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആദ്യ വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം പ്രതികരിച്ചു.
ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരന്‍ ആഞ്ഞടിച്ചു. 'പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാര്‍ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തു. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കില്‍ പ്രതിപക്ഷ നേതാവ് ആദ്യം പറയണം', കെ മുരളീധരന്‍ പറഞ്ഞു.
ഒരു മതത്തിന്റെ മാത്രം പേര് പറഞ്ഞ് നടത്തുന്ന സമ്മേളനത്തില്‍ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന സര്‍വകലാശാലകളിലെ വിസിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാന്‍സലര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഭാഗമാണ്. പങ്കെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: K Muraleedharan has strongly criticized Vice Chancellors who attended an RSS-linked programme