

പ്രവാസി സമൂഹത്തിന് നിയമ അവബോധവും സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “കണക്റ്റിംഗ് പീപ്പിൾ – 7-ാം പതിപ്പ്” വിജയകരമായി നടന്നു. സെഗയ്യയിലെ ഐ മാക് ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.
പിഎൽസി ബഹ്റൈൻ ചാപ്റ്റർ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സലീം സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് എബ്രഹാം ഓൺലൈൻ വഴി അധ്യക്ഷപ്രസംഗം നടത്തി.
പ്രവാസി സമൂഹത്തിന് നിയമ അവബോധവും നീതിയിലേക്കുള്ള പ്രവേശനവും എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രവാസികളുടെ അവകാശ സംരക്ഷണത്തിന് പിഎൽസി നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച പിഎൽസി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയും ബിഎംസി സിഎംഡിയുമായ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.
Content Highlights: The Pravasi Legal Cell successfully hosted the 7th edition of its “Connecting People” program in Bahrain. The event focused on raising legal awareness among expatriates and strengthening community support and engagement.