

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനന്‍. എന്നാല്‍ സിനിമാ ബിസിനസിനെ കുറിച്ച് തനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് പറയുകയാണ് താരം. പണ്ട് സിനിമ ഹിറ്റായാല്‍ വേറെ പ്രൊഡ്യൂസേഴ്‌സ് അഡ്വാന്‍സ് കൊണ്ടു വന്ന് തരും, ഇപ്പോള്‍ അതില്ല അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും രാജസേനന്‍ പറയുന്നു. ഇനിയും സിനിമയുടെ ബിസിനസിനെ കുറിച്ച് പഠിക്കാനുണ്ടെന്ന് പറയുകയാണ് രാജസേനന്‍. മൂവി വേള്‍ഡ് മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് സംവിധായകന്റെ വാക്കുകള്‍.
'ഞാന്‍ രണ്ട് മൂന്ന് കഥകള്‍ എഴുതി പൂര്‍ത്തിയാക്കി വച്ചിട്ടുണ്ട്. പക്ഷെ ഗ്യാപ് വരുന്നുണ്ട്, അതിനുള്ള കാരണം നേരത്തെയൊക്കെ ഒരു സിനിമ ഹിറ്റായാല്‍ വേറെ പ്രൊഡ്യൂസേഴ്‌സ് അഡ്വാന്‍സ് കൊണ്ടു വന്ന് തരും, ഇപ്പോള്‍ അതില്ല. ഇപ്പോള്‍ നിങ്ങള്‍ ഹിസ്റ്ററി എടുത്താന്‍ മനസിലാകും ഹിറ്റ് ചെയ്യുന്ന പ്രൊഡൂസേഴ്‌സിന് അടുത്ത ഒരു പ്രൊജക്ട് പെട്ടെന്ന് ചെയ്യാന്‍ സാധിക്കില്ല. അത്തരത്തിലൊരു രീതിയുണ്ട് ഇപ്പോള്‍. അത് എന്താണ് എങ്ങനെയാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഞാനിപ്പോള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ കുറച്ച് കാര്യങ്ങള്‍ എനിക്ക് മനസിലായി. പക്ഷെ ഇനിയും എന്തൊക്കെയോ പഠിക്കാനുണ്ട് എന്ന് എനിക്ക് തോന്നി. സംവിധാനത്തിലല്ല, സിനിമയുടെ ബിസിനസില്‍'-രാജസേനന്‍ പറഞ്ഞു.
അതേസമയം, നിരവധി ഹിറ്റ് സിനിമകള്‍ നല്‍കിയ കോമ്പോ ആയിരുന്നു ജയറാമും രാജസേനനനും ഇരുവരും തമ്മില്‍ പിരിയാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. 'ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടാറുണ്ട്. ദിലീപിന് അതറിയാം. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ വരുമ്പോള്‍ ഒരു നാലോ അഞ്ചോ വാചകങ്ങള്‍ ചിലപ്പോള്‍ ഫോണില്‍ കൂടിയാണ് ഞാന്‍ പറഞ്ഞുകൊടുക്കുന്നത്. പിന്നെ ജയറാം ആ സ്‌ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്. 'മധുചന്ദ്രലേഖ'യും 'കനകസിംഹാസന'വും കഴിഞ്ഞിട്ട് അടുത്തതായി പ്ലാന്‍ ചെയ്തിരിക്കുന്ന സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിയോജിപ്പ് ആരംഭിച്ചു. ഞങ്ങള്‍ ഫോണിലാണ് സംസാരിച്ചത്. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചോദിച്ചു.
അല്ല, ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് എന്നോട് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു. വഴക്കായിട്ടല്ല, സ്‌നേഹത്തോടെയാണ് പറഞ്ഞത്. ശക്തമായ ഒരു കൂട്ടുകെട്ട് ശകലം അകന്നു എന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ചുമാറ്റിക്കൊണ്ട് പോകാന്‍ ആളുണ്ടാവും. അങ്ങനെ കുറച്ചുപേര്‍ വലിച്ചുമാറ്റിക്കൊണ്ടുപോയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല, ഞാന്‍ അറിഞ്ഞു,' രാജസേനന്‍ പറഞ്ഞു.
Content Highlights: 'Even if a movie is a hit these days, a director won't get his next project on the line anytime soon'; Rajasenan