വേദാന്ത ഇനി ഒന്നല്ല അഞ്ച് കമ്പനികള്‍;ഡീമെര്‍ജര്‍ പൂര്‍ത്തിയായി, 527 രൂപയില്‍ ലിസ്റ്റ് ചെയ്ത് വേദാന്ത അലുമിനിയം

വിഭജിച്ച കമ്പനികളില്‍ ഏറ്റവും ശക്തമായ ലിസ്റ്റിങ് പ്രകടനം കാഴ്ചവെച്ചത് വേദാന്ത അലുമിനിയം മെറ്റല്‍ ആയിരുന്നു

വേദാന്ത ഇനി ഒന്നല്ല അഞ്ച് കമ്പനികള്‍;ഡീമെര്‍ജര്‍ പൂര്‍ത്തിയായി, 527 രൂപയില്‍ ലിസ്റ്റ് ചെയ്ത് വേദാന്ത അലുമിനിയം
dot image

വേദാന്ത കമ്പനിയുടെ വിഭജനം പൂര്‍ത്തിയായി. ഇനി വേദന്ത ഒന്നല്ല അഞ്ച് കമ്പനികളായി പ്രവര്‍ത്തിക്കും. പുതിയതായി രൂപീകരിച്ച നാല് കമ്പനികളും ഇന്ന് സ്വതന്ത്ര സ്ഥാപനങ്ങളായി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ നിക്ഷേപകര്‍ക്ക് ഓരോ കമ്പനിയുടേയും മൂല്യനിര്‍ണയവും വില കണ്ടെത്തലും സ്വതന്ത്രമായി വിലയിരുത്താനാകും. ഇന്ത്യയിലെ പ്രധാന പ്രകൃതിവിഭവ കമ്പനികളിലൊന്നാണ് വേദാന്ത.

വിഭജിച്ച കമ്പനികളില്‍ ഏറ്റവും ശക്തമായ ലിസ്റ്റിങ് പ്രകടനം കാഴ്ചവെച്ചത് വേദാന്ത അലുമിനിയം മെറ്റല്‍ ആയിരുന്നു. ഇത് ബി.എസ്.ഇയില്‍ 527 രൂപയിലും എന്‍.എസ്.ഇയില്‍ 522 രൂപയിലും ലിസ്റ്റ് ചെയ്തു. പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനെ തുടര്‍ന്ന് വേദാന്ത പവര്‍ 42 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

അതേസമയം, വേദാന്ത ഓയില്‍ & ഗ്യാസ് ബി.എസ്.ഇയില്‍ 39 രൂപയിലും വേദാന്ത അയണ്‍ & സ്റ്റീല്‍ 22യിലും അരങ്ങേറ്റം കുറിച്ചു. ഇതോടെ ഇന്ത്യയിലെ ലോഹ-ഖനന (Metals & Mining) മേഖലയിലെ ഏറ്റവും വലിയ പുനഃസംഘടനാ നടപടികളിലൊന്ന് പൂര്‍ത്തിയായത്. ഇനി ഓരോ കമ്പനിയുടെയും മേഖലാപരമായ സാധ്യതകള്‍, ബിസിനസിന്റെ വ്യാപ്തി, വളര്‍ച്ചാ സാധ്യത, ലാഭക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് സ്വതന്ത്രമായി വിലയിരുത്താനും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും.

മെഗാ ഡീമെര്‍ജറിന് ശേഷം ലിസ്റ്റ് ചെയ്യുന്ന കമ്പനികളിലെ ഒരേയൊരു ലാര്‍ജ് ക്യാപ് ഓഹരിയാണ് വേദാന്ത അലുമിനിയം.

Content Highlights: Vedanta’s mega demerger culminated with the independent listing of four businesses, enabling investors to assess each company’s value and growth potential separately

dot image
To advertise here,contact us
dot image