കെ കെ മഹേശൻ ജീവനൊടുക്കിയ കേസ്: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര പരാമർശമുള്ള എഫ്ഐആർ മൂന്നര വർഷമായി ഫ്രീസറിൽ

വളരെ ​ഗൗരവമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

കെ കെ മഹേശൻ ജീവനൊടുക്കിയ കേസ്: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര പരാമർശമുള്ള എഫ്ഐആർ മൂന്നര വർഷമായി ഫ്രീസറിൽ
dot image

കൊച്ചി: എസ്എൻഡിപി യോ​ഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ എഫ്ഐആർ ഇട്ടിട്ടും മൂന്നര കൊല്ലത്തിലേറെയായി നടപടിയില്ല. 2022 നവംബർ 30നായിരുന്നു വെള്ളാപ്പള്ളി നേടശൻ ഒന്നാം പ്രതിയും കെഎൽ അശോകൻ രണ്ടാം പ്രതിയും തുഷാർ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമായി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. കെ കെ മഹേശൻ ആത്മഹത്യ ചെയ്ത് രണ്ട് വർത്തിന് ശേഷമായിരുന്നു ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആത്മഹത്യക്ക് സ്വതവേ രജിസ്റ്റർ ചെയ്യാറുള്ള അസ്വാഭാവിക മരണത്തിനുള്ള കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു തുടക്കത്തിൽ പൊലീസ് ശ്രമിച്ചത്. എന്നാൽ മഹേശൻ്റെ കുടുംബം ഹൈക്കോടതി വരെ പോയി ഉത്തരവ് വാങ്ങിയാണ് വെള്ളാപ്പള്ളി അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് ചേർത്ത് മാരാരിക്കുളം പോലീസിനെ കൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചത്.

വളരെ ​ഗൗരവമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ വെള്ളാപ്പള്ളി നടേശൻ, കെ എൽ അശേകൻ, തുഷാർ വെള്ളാപ്പള്ളി നടേശൻ എന്നിവർ നടത്തിയ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്ത് വരുമെന്ന ഭയം നിമിത്തം മഹേശനെ പ്രതിയാക്കാൻ പ്രതികൾ ​ഗൂഢാലോചന നടത്തി മാനസിക സമ്മർദ്ധത്തിൽ ആക്കിയെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ച് ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നേടേശൻ വിശ്വസ്തനായിരുന്ന കെ കെ മഹേഷനെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോഫിനാൻസ് കേസുകളിൽ പ്രതിയാക്കി തുടർച്ചയായി ചോദ്യം ചെയ്യിച്ച് മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഈ നിലയിൽ 2020 ജൂൺ 8 മുതൽ 2020 ജൂൺ 24 വരെ മഹേശനെ നിരന്തരം കടുത്ത മാനസിക സംഘർഷത്തിലാക്കി ആത്മഹത്യാ പ്രേരണ നൽകിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 2020 ജൂൺ 24ന് കണിച്ചുകുളങ്ങരയിലുള്ള എസ്എൻഡിപി യൂണിയൻ ഓഫീസിൽ വച്ച് മഹേശൻ ആത്യഹത്യചെയ്യുന്നതിന് പ്രതികൾ മനസാലേ പ്രവർത്തിച്ചുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.

എഫ്ഐആർ‌ രജിസ്റ്റർ‌ ചെയ്ത് മൂന്നര വർഷത്തോളം കഴിഞ്ഞിട്ടും കേസിൽ പൊലീസ് മെല്ലപ്പോക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ്റെ ഇടപെടലുണ്ടായത്. വി എം സുധീരൻ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസിൽ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോ​ഗിക്കാൻ സർ‌ക്കാർ ആലോചിക്കുന്നത്. നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ കത്ത് നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

Content Highlights: In the KK Maheshan suicide case, an FIR naming SNDP Yogam General Secretary Vellappally Natesan as the prime accused with serious allegations has allegedly remained frozen for over 3.5 years. The case involves claims of harassment, threats, and abetment to suicide linked to microfinance irregularities in the organization. Demands for a fresh probe continue amid political attention

dot image
To advertise here,contact us
dot image