CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്

പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്ത് സിഎംആര്‍എല്‍ മുന്നോട്ടുവച്ചത്

CMRL-എക്‌സാലോജിക്ക് ഇടപാട്; നിര്‍ണായക രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ ഉത്തരവ്
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍ തടസമില്ലെന്ന് എസ്എഫ്‌ഐഒയും അറിയിച്ചിട്ടുണ്ട്. രേഖകള്‍ കൈമാറുതെന് സിഎംആര്‍എല്‍ വാദം കോടതി തള്ളി. രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടി - സിഎംആര്‍എല്‍ കരാര്‍, വീണയുടെ ഐടി റിട്ടേണ്‍സ് രേഖകള്‍ അടക്കമാണ് ഇ ഡി ആവശ്യപ്പെട്ടത്.

134 സുപ്രധാന രേഖകളാണ് ഇ ഡിക്ക് ലഭിക്കുന്നത്. ഇ ഡി അന്വേഷണം തള്ളണമെന്ന് ആവശ്യപ്പെട്ട സിഎംആര്‍എല്ലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസമാണ് ഇ ഡി മറ്റൊരു പ്രധാന നീക്കം നടത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കി. വീണ ടിയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016ലെ കരാര്‍, 2017ല്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ കരാര്‍, വീണയുടെയും എക്‌സാലോജിക്കിന്റെയും സിഎംആര്‍എല്ലിന്റെയും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, വീണ ടിയുടെ ഐടി റിട്ടേണ്‍സ് രേഖകളെന്നിവയാണ് ഇ ഡിയുടെ പക്കലെക്കുന്നത്.

വീണ ടി അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്ക് പോകാന്‍ ഇ ഡി തീരുമാനിച്ചിരിക്കുകയാണ്. വൈകാതെ അവര്‍ക്ക് സമന്‍സ് അയക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് മുന്നോടിയായാണ് രേഖകള്‍ ഇ ഡിക്ക് ലഭിക്കുന്നത്. ഈ രേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാകും നടക്കുക.

പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്ത് സിഎംആര്‍എല്‍ മുന്നോട്ടുവച്ചത്. എസ്എഫ്‌ഐഒ കേസില്‍ ഇ ഡികക്ഷിയല്ലെന്നും കക്ഷിയല്ലാത്ത ഏജന്‍സിക്ക് രേഖകള്‍ കൈമാറരുതെന്നും സിഎംആർഎല്‍ വാദിച്ചു. കൂടാതെ, ഹൈക്കോടതി എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച ശേഷമുള്ള നടപടികള്‍ സ്റ്റേ ചെയ്തിരുന്നുവെന്നും സിഎംആർഎല്‍ ചൂണ്ടിക്കാട്ടി. ഈ രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സിഎംആര്‍എല്ലിന്റെ ആവശ്യമാണ് പ്രത്യേക കോടതി തള്ളിയത്. അതേസമയം ഒരു ഏജന്‍സി അന്വേഷണത്തിന് ഭാഗമായി ശേഖരിച്ച വിവരങ്ങള്‍, തുടര്‍ച്ചയായി വരുന്ന മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തിനായി കൈമാറരുതെന്ന് പറയാന്‍ അവകാശമില്ലെന്ന ഒരു നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

Content Highlights: Authorities have ordered that key documents related to the CMRL–Exalogic transaction be handed over to the Enforcement Directorate. The move is part of an ongoing investigation into the alleged irregularities in the deal. Further legal and procedural steps are expected as the probe continues.

dot image
To advertise here,contact us
dot image