ക്ഷീണം വിട്ടുമാറുന്നില്ലേ? കാരണം ഇതായിരിക്കാം; അറിയാം ഓട്ടോഇമ്യൂണ്‍ രോഗത്തെക്കുറിച്ച്

എത്ര വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണത്തെ അങ്ങനെ നിസ്സാരമായി തള്ളിക്കളയരുതേ...

ക്ഷീണം വിട്ടുമാറുന്നില്ലേ? കാരണം ഇതായിരിക്കാം; അറിയാം ഓട്ടോഇമ്യൂണ്‍ രോഗത്തെക്കുറിച്ച്
dot image

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷീണം. നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ക്ഷീണം വിട്ടുമാറുന്നില്ല എന്ന പരാതിയുള്ളവരുമുണ്ട്. എന്തായിരിക്കാം വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ കാരണം?.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ത്രൈറ്റിസ് ആന്‍ഡ് മസ്‌കുലോസ്‌കെലെറ്റര്‍ ആന്‍ഡ് സ്‌കിന്‍ ഡിസീസ് (NIAMS) ന്റെ റിപ്പോര്‍ട്ട് പ്രകാരം നിരന്തരമായ ക്ഷീണം ഓട്ടോ ഇമ്യൂണ്‍ രോഗത്തിന്റെ ആദ്യത്തേതും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ലക്ഷണങ്ങളില്‍ ഒന്നാണെന്നതാണ്. ലൂപ്പസ്, റുമറ്റോയ്ഡ് ആര്‍ത്രറ്റിസ്, മറ്റ് വീക്കം പോലുള്ള ഓട്ടോ ഇമ്യൂണ്‍ അവസ്ഥകളുള്ളവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം.

Chronic fatigue, autoimune desease

എന്തുകൊണ്ടാണ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ക്ഷീണം വ്യത്യസ്തമാകുന്നത്

സാധാരണയായി ഒരാളില്‍ കാണപ്പെടുന്ന ക്ഷീണത്തിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടാകും. വിശ്രമിക്കുമ്പോള്‍ പലപ്പോഴും ഇത് മെച്ചപ്പെടുകയും ചെയ്യും. എന്നാല്‍ വിശ്രമിച്ചാലും മാറാതെയുള്ള ക്ഷീണം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

എന്താണ് ഓട്ടോ ഇമ്യൂണ്‍ രോഗം

അസുഖങ്ങളില്‍നിന്നും അണുബാധകളില്‍നിന്നും പ്രാഥമികമായി നമുക്ക് സംരക്ഷണം നല്‍കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായ കലകളെ തെറ്റായി ആക്രമിക്കുന്ന ഒരുകൂട്ടം അവസ്ഥകളാണ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍. ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് ഒരുമിച്ച് അസുഖം ബാധിക്കുന്ന സാഹചര്യങ്ങളില്‍ ഓട്ടോ ഇമ്യൂണ്‍ രോഗമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓട്ടോ ഇമ്യൂണ്‍ ക്ഷീണം പലപ്പോഴും അവഗണിക്കപ്പെടുന്നതിന് പ്രധാന കാരണം അത് മെഡിക്കല്‍ പരിശോധനകളില്‍ വ്യക്തമാകുന്നില്ല എന്നതാണ്.

ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍

ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്ക് സാധാരണയേക്കാള്‍ അധിക ക്ഷീണം ഉണ്ടാകുന്നു. ക്ഷീണത്തോടൊപ്പം ഇനി പറയുന്ന ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

  • സഹിക്കാനാവാത്ത സന്ധിവേദനയും നീര്‍വീക്കവും
  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന് വഴക്കമില്ലായ്മയോ, വേദനയോ, കൈകാലുകളും മറ്റും ചലിപ്പിക്കാന്‍ ബുദ്ധിമുട്ടോ ഉണ്ടാവുകയും ഈ പ്രയാസം ദീര്‍ഘനേരം നീണ്ടുനില്‍ക്കുകയും ചെയ്യുക.
  • കഠിനമല്ലാത്തതും എന്നാല്‍ സ്ഥിരമായതുമായ പനി
  • എപ്പോഴും ഉണ്ടാകുന്ന വായ്പ്പുണ്ണ്
  • അസാധാരണമായ മുടികൊഴിച്ചില്‍
  • ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള മുഖക്കുരു
  • പേശികളുടെ ബലഹീനത
  • പെട്ടെന്ന് ശരീരഭാരം കുറയുക
  • വീര്‍ത്ത ലിംഫ് നോഡുകള്‍
  • എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഏകാഗ്രത കുറവ്
Chronic fatigue, autoimune desease

ഓട്ടോ ഇമ്യൂണ്‍ ക്ഷീണം ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു

ക്ഷീണം തോന്നുന്നതിന് അപ്പുറത്തേക്ക് മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. പല രോഗികളും ശ്രദ്ധ, ഓര്‍മ്മ , ഉത്പാദനക്ഷമത, സാമൂഹിക ഇടപെടലുകള്‍ എന്നീകാര്യങ്ങളില്‍ ബുദ്ധിമുട്ടുന്നു. സാധാരണ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കാര്യമായ പരിശ്രമം ആവശ്യമായി വരുന്നു. ഈ ക്ഷീണം മൂലം ആളുകളില്‍ ഏകാഗ്രത കുറയുന്നു. മറവി, സമൂഹിക അവസ്ഥ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നു. ഈ അവസ്ഥ തിരിച്ചറിയാതെ പോകുന്നത് ചികിത്സ വൈകുന്നതിലേക്ക് നയിച്ചേക്കാം.

Chronic fatigue, autoimune desease

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

ക്ഷീണം 4 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുക, എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറാതിരിക്കുക, മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്ക് പിന്നിലെ ക്ഷീണത്തിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അയണ്‍ കുറവ്, ഹൈപ്പോതൈറോയിഡിസം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ ഉപയോഗം, മാനസികാരോഗ്യ അവസ്ഥകള്‍ ഇവയും കാരണമാകാം. അതുകൊണ്ട് സ്വയം രോഗനിര്‍ണയം നടത്താതെ ഡോക്ടറോട് നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വേണ്ട ചികിത്സ തേടേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :According to a report by the National Institutes of Health (NIAMS), persistent fatigue is one of the first, but often overlooked, symptoms of autoimmune disease.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image