വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; ടി 20 ലോകകപ്പ് സന്നാഹത്തിൽ വിജയം

26 റൺസിന്റെ ജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്.

വിൻഡീസിനെ കറക്കി വീഴ്ത്തി ഇന്ത്യ;  ടി 20 ലോകകപ്പ് സന്നാഹത്തിൽ വിജയം
dot image

ടി 20 ലോകകപ്പ് സന്നാഹത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് ജയം. 26 റൺസിന്റെ ജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്.

ഇന്ത്യ മുന്നോട്ടുവെച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഭരതി ഫുൾമാലി അർധ സെഞ്ച്വറി (56 ) നേടി. സ്മൃതി മന്ദന 39 റൺസും നേടി. ബൗളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയങ്ക പാട്ടീൽ നാല് വിക്കറ്റും രാധ യാദവ് മൂന്ന് വിക്കറ്റും നേടി.

ടി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ വനിതകൾക്ക് ആശ്വാസമാകുന്നതാണ് ഈ വിജയം. ജൂൺ 12 മുതലാണ് ടൂർണമെന്റ് നടക്കുന്നത്.

Content highlights:  india-vs-west-indies-t20-world-cup-2026-warm-up-match-india-win

dot image
To advertise here,contact us
dot image