

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് സിങ് ഗീതം. 1931-ൽ ജനിച്ച സിംഗീതം ശ്രീനിവാസ റാവു, തന്റെ 61-ാമത്തെ സിനിമയായ സിങ് ഗീതം 94-ാം വയസ്സിൽ സംവിധാനം ചെയ്യുന്നത്. സിങ് ഗീതത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ കമല്‍ ഹാസന്‍ മുഖ്യാതിഥിയായിരുന്നു. താനും സിംഗിതവും ഒന്നിച്ച സിനിമകളെക്കുറിച്ചുള്ള ഓര്‍മകള്‍ കമല്‍ ഹാസന്‍ പങ്കുവെച്ചു. ഇരുവരും ഒന്നിച്ച പുഷ്പക് എന്ന ചിത്രം അന്ന് 15 ലക്ഷത്തിനാണ് ചിത്രീകരിച്ചതെന്നും എന്നാൽ ഇന്നാണ് റീലീസ് എങ്കിൽ 200 കോടി കളക്ഷൻ നേടിയേനെ എന്നും കമൽ ഹസ്സൻ പറഞ്ഞു.

‘അന്ന് ഞങ്ങള്‍ ആലോചിച്ച സിനിമകളെല്ലാം ഇന്ന് എടുക്കണമെങ്കില്‍ വലിയ ചെലവാണ്. എന്നാല്‍ അന്ന് വളരെ കുറഞ്ഞ ചെലവിലാണ് പല സിനിമകളും ഒരുക്കിയത്. അന്ന് സിനിമ എന്ന് പറഞ്ഞാല്‍ ബിസിനസല്ലായിരുന്നു. ഒരു ഐഡിയ ആലോചിച്ച് അത് ഷൂട്ട് ചെയ്യുന്നതുവരെയുള്ള പ്രോസസ്സ് ഞങ്ങള്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ട്. വെറും 15 ലക്ഷത്തിന് ഞങ്ങള്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് പുഷ്പക്. ഇന്ന് ആ സിനിമ പുറത്തിറക്കിയാല്‍ 200 കോടിയെങ്കിലും നേടിയേനെ.

സിംഗിതവും ഞാനും ആലോചിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയ പല സിനിമകളുമുണ്ട്. അന്ന് പരീക്ഷണങ്ങള്‍ക്ക് മുതിരുക എന്ന് പറഞ്ഞാല്‍ റിസ്‌കാണ്. അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമ പോലും പേടിച്ച് പേടിച്ചാണ് പുറത്തിറക്കിയത്. ഹിറ്റായാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും നല്‍കും. എന്നാല്‍ ഫ്‌ളോപ്പായാല്‍ അത് ഞങ്ങള്‍ രണ്ടുപേരും മാത്രമേ പങ്കുവെക്കുള്ളൂ. പക്ഷേ, ഞങ്ങളെ സംബന്ധിച്ച് ആ സിനിമയൊക്കെ ഹിറ്റാണ്. മുംബൈ എക്‌സ്പ്രസ്, പുഷ്പക് ഒക്കെ ഞങ്ങളുടെ ഇടയില്‍ ഹിറ്റായ സിനിമകളാണ്. ഞങ്ങള്‍ ഒരിക്കലും സിനിമയെ ബിസിനസായി മാത്രം കണ്ടിട്ടില്ല,’ കമല്‍ ഹാസന്‍ പറയുന്നു.
സിങ് ഗീതം ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ ഫാന്റസി സിനിമയായി പറയപ്പെടുന്നു. ഈ ചിത്രത്തിൽ അയാൻ, അഹില്യ ബാംറൂ, ശാലിനി കൊണ്ടെപുടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രം നാഗ് അശ്വിൻ നിർമ്മിച്ച് വൈജയന്തി മൂവീസ്, സ്വപ്ന സിനിമ ബാനറുകളിൽ നിർമ്മിച്ചിരിക്കുന്നു. ചിത്രം ജൂൺ 11-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
Content Highlights: Veteran actor Kamal Haasan said that the cult classic Pushpak, originally made on a Rs 15 lakh budget, would have been a massive box office success worth around Rs 200 crore if released in the current film industry scenario.