'ബീഡി എടുത്ത് കളയുമ്പോൾ എടീ ഇവിടെത്താടീ എന്ന് പറഞ്ഞ് ചീത്തപറയും'; സലിം കുമാറിനെ അനുസ്മരിച്ച് നവ്യ നായർ

കല്യാണരാമനും ചന്തുവും മഴത്തുള്ളിക്കിലുക്കവും പൊട്ടിച്ചിരികളുമെല്ലാം ഓര്‍ത്തുവെന്നും നവ്യ കുറിച്ചു

'ബീഡി എടുത്ത് കളയുമ്പോൾ എടീ ഇവിടെത്താടീ എന്ന് പറഞ്ഞ് ചീത്തപറയും'; സലിം കുമാറിനെ അനുസ്മരിച്ച് നവ്യ നായർ
dot image

കൊച്ചി: അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് നടി നവ്യ നായര്‍. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ ഓര്‍മകളുടെ തിരയോട്ടമായിരുന്നു മനസിലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കല്യാണരാമനും ചന്തുവും മഴത്തുള്ളിക്കിലുക്കവും പൊട്ടിച്ചിരികളുമെല്ലാം ഓര്‍ത്തുവെന്നും നവ്യ കുറിച്ചു.

നവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ആത്മാവിന് ശാന്തി നേരുന്നു..
പറവൂര്‍ എത്തി സലിമേട്ടനെ അവസാനമായി കണ്ടു . ഓര്‍മ്മകളുടെ തിറയോട്ടമായിരുന്നു. വരുന്ന വഴിയിലെല്ലാം മഴ , മഴത്തുള്ളികിലുക്കത്തിലെ അവസാന സംഭാഷണങ്ങള്‍ ഓര്‍ത്തുപോയി, ''ആത്മാവിന്റെ സന്തോഷമാണ് മഴ''….. കല്യാണരാമനും ചന്തുവും മഴത്തുള്ളികിലുക്കവും അങ്ങനെ പലതും പകര്‍ന്നുതന്ന പൊട്ടിച്ചിരികളും, വലിക്കാതിരിക്കാന്‍ ബിഡി എടുത്തു കളയുന്നതും , എടി ഇവിടെ താടി എന്ന് പറഞ്ഞു ചീത്തപറയ്യെന്നതും എല്ലാം മാനത്തു കാര്‍മേഘങ്ങള്‍ ചുരുള്‍കൂടുന്നത് പോലെ മനസ്സില്‍
കുമിഞ്ഞു.
But … Gone too soon salimetta ..

ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

സലിം കുമാറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരില്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു.

Content Highlights: Navya Nair Pays Emotional Tribute to Late Actor Salim Kumar

dot image
To advertise here,contact us
dot image