അതിവേഗ റെയില്‍പാത: ശ്രീധരനിലൂടെ കേന്ദ്രസഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം

അതിവേഗ റെയില്‍പാത: ശ്രീധരനിലൂടെ കേന്ദ്രസഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം
dot image

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇ ശ്രീധരനിലൂടെ സഹായം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ലഭിക്കും. ഇത് ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം.

ഇതിനിടെ ഇ ശ്രീധരന്റെ പദ്ധതിയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ബിജെപിയെന്നും വിവരമുണ്ട്. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും അന്തിമതീരുമാനം. പി കെ കൃഷ്ണദാസ് പദ്ധതി റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇ ശ്രീധരനെ കാണും. കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും പരിസ്ഥിതി സൗഹൃദമായതും അനുകൂലമെന്നാണ് ബിജെപി കരുതുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബിജെപിയുടെ പരിഗണനയ്ക്കായി ഇ ശ്രീധരന്‍ നല്‍കിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയും ഇ ശ്രീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിവേഗ റെയില്‍പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

Content Highlights: The state government is reportedly attempting to secure Central support for the high-speed rail project through E Sreedharan's intervention and expertise

dot image
To advertise here,contact us
dot image