നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ, അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

മൃതദേഹം അമ്മയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കും

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ, അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ
dot image

തിരുവനന്തപുരം: നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയില്‍. നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തി.

ഇരുവരും നിലവില്‍ പൊലീസിനൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. മൃതദേഹം അമ്മയുടെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുന്ന നടപടി കഴിഞ്ഞ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കുഞ്ഞിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ ഉള്ളതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

Content Highlights: Mother and Stepfather Taken Into Custody After baby’s Death in Nedumangad

dot image
To advertise here,contact us
dot image