വിലങ്ങാടുകാരെ കൈവിടില്ല: ഭക്ഷണ ആവശ്യത്തിന് എൽപ്പിച്ച പണം സജിത്ത് വ്യാപാരികൾക്ക് കൈമാറിയില്ലെന്നും OPM സിനിമാസ്

സംഭവവുമായി ബന്ധപ്പെട്ട് FEFKA, കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്നും OPM സിനിമാസ്

വിലങ്ങാടുകാരെ കൈവിടില്ല: ഭക്ഷണ ആവശ്യത്തിന് എൽപ്പിച്ച പണം സജിത്ത് വ്യാപാരികൾക്ക് കൈമാറിയില്ലെന്നും OPM സിനിമാസ്
dot image

കൊച്ചി: വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എല്ലാ കുടിശ്ശികയും തങ്ങൾ നേരിട്ട് തീർപ്പാക്കുമെന്നും OPM സിനിമാസ്. വിലങ്ങാട് ഉള്ളവരെ കൈവിടില്ല എന്നും OPM സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് സംഘം പണം നൽകാതെ പറ്റിച്ചു എന്ന വിലങ്ങാട്ടെ വ്യാപാരികളുടെ പരാതിയിൽ വിശദീകരണവുമായി OPM സിനിമാസ്. അജസുന്ദരി എന്ന സിനിമയുടെ ഭക്ഷണ ചുമതലകൾക്കായി ഏൽപ്പിച്ചത് വടകര സ്വദേശി സജിത്തിനെയാണെന്നും 25 ലക്ഷം രൂപ സജിത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് OPM സിനിമാസിൻ്റെ വിശദീകരണം. സജിത്തിന് പണം കൈമാറിയ മുഴുവൻ രേഖകളും കൈവശമുണ്ടെന്നും OPM സിനിമാസ് വ്യക്തമാക്കുന്നുണ്ട്. മുഴുവൻ തുകയും ലഭിച്ചിട്ടും ഇയാൾ വ്യാപാരികൾക്ക് കൊടുക്കാനുള്ള പണം നൽകിയില്ല വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ ഇയാൾക്കുള്ള അവസാന ഗഡു തടഞ്ഞുവച്ചുവെന്നും OPM സിനിമാസ് വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് FEFKA, കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. സജിത്തിനെതിരെ വളയം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും OPM സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്.

റിലീസിനൊരുങ്ങുന്ന 'അജസുന്ദരി' സിനിമാ സംഘം വ്യാപാരികളെ കബളിപ്പിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഷൂട്ടിംഗ് സംഘം പലചരക്കുസാധനങ്ങള്‍ വാങ്ങി ലക്ഷങ്ങളുടെ കുടിശ്ശിക തല്‍കാതെ പറ്റിച്ചുവെന്നായിരുന്നു കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളുടെ ആരോപണം. ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ സംഘം മൂന്ന് മാസത്തിലധികം താമസിച്ച് ചിക്കനും ബീഫും താറാവും നാടന്‍ കോഴിയും താറാവ് മുട്ടയും അടക്കം വാങ്ങിയെന്നും മുഴുവന്‍ തുകയും നല്‍കിയില്ലെന്നുമാണ് പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ബിജു കടവൂരിനെ മറ്റൊരു കക്ഷി വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നിലയിലാണ് പ്രതികരിച്ചതെന്നും വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടലിന് ശേഷമാണ് അജസുന്ദരി സിനിമയുടെ സംവിധായകന്‍ മനു ആന്റണി, നടന്‍ ജോജു ജോര്‍ജ്, ആഷിഖ് അബു എന്നിവർ അടങ്ങുന്ന ടീം വിലങ്ങാട് എത്തിയത്. ഇവര്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോയതിന് ശേഷമാണ് ഭീമമായ ഒരു തുക വ്യാപാരികള്‍ക്ക് കൊടുക്കാന്‍ ഉണ്ടെന്ന് അറിഞ്ഞതെന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതി വ്യക്തമാക്കുന്നത്.

Content Highlights: OPM Cinemas has accused Sajith of failing to distribute money entrusted for food requirements to traders in Vilangadu. The statement emphasizes that the people of Vilangadu will not be abandoned amid the ongoing controversy.

dot image
To advertise here,contact us
dot image