പിണറായി വിജയന്റെ വസതികളിൽ മോദി സര്‍ക്കാരിന്റെ ED നടത്തുന്ന റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതം: ബിനോയ് വിശ്വം

ഇ ഡി നടത്തുന്ന ഇത്തരം റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ബിനോയ് വിശ്വം

പിണറായി വിജയന്റെ വസതികളിൽ മോദി സര്‍ക്കാരിന്റെ ED നടത്തുന്ന റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതം: ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി സിപിഐ. പിണറായി വിജയന്റെ വീട്ടില്‍ മോദി സര്‍ക്കാരിന്റെ ഇ ഡി നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് എന്താണെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടതെന്ന കാര്യവും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഇ ഡി നടത്തുന്ന ഇത്തരം റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ബിജെപി ഇ ഡിയെ രാഷ്ട്രീയ ഉപകരണമായി മാറ്റുന്നുവെന്ന നിലപാടില്‍ നിന്നും അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിഎംആര്‍എല്‍ കമ്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സള്‍ട്ടന്‍സി ബന്ധത്തിന്റെ പേരില്‍ സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ സഖാവ് പിണറായി വിജയന്റെ വസതികളില്‍ മോദി സര്‍ക്കാരിന്റെ ഇ ഡി നടത്തുന്ന റെയ്ഡുകള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടത്. ഇ ഡി നടത്തുന്ന ഈ റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ ഡി യെ ബി ജെ പി മാറ്റുന്നുവെന്ന നിലപാടില്‍ നിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ്സ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.

അതേസമയം പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം നാല് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിന് പുറമേ മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാല് പേര്‍ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Content Highlights: CPI leader Binoy Viswam stated that the ED raids carried out at residences linked to Pinarayi Vijayan were politically motivated

dot image
To advertise here,contact us
dot image