ഇനി മുതല്‍ കൃത്രിമ സുഗന്ധങ്ങളോ നിറങ്ങളോ ഇല്ലെന്ന് പെപ്‌സിക്കോ; ലേയ്‌സിനും കുര്‍ക്കുറെയ്ക്കും ഡിമാന്റേറുമോ?

ലേയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് ഉള്‍പ്പെടെയുള്ള പെപ്‌സിക്കോ ഇന്ത്യയുടെ ഫുഡ് ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ നിറങ്ങളോ രുചികളോ ഉപയോഗിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു

ഇനി മുതല്‍ കൃത്രിമ സുഗന്ധങ്ങളോ നിറങ്ങളോ ഇല്ലെന്ന് പെപ്‌സിക്കോ; ലേയ്‌സിനും കുര്‍ക്കുറെയ്ക്കും ഡിമാന്റേറുമോ?
dot image

പെപ്‌സിക്കോയുടെ പാക്ക്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ സുഗന്ധങ്ങളോ നിറങ്ങളോ ഇല്ലെന്ന ലേബല്‍ കൂടുതല്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി. ലേയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് എന്നിവയുടെ ഉടമസ്ഥരായ പെപ്‌സിക്കോ, പുതുക്കിയ പാക്കേജിങിലാണ് ലേബല്‍ വെക്കുക.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ 'ingredient transparency' അഥവാ ചേരുവകളുടെ വ്യക്തതയെക്കുറിച്ചുള്ള ഉപഭോക്തൃ താല്‍പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ തീരുമാനമെടുക്കാന്‍ ഇത് സഹായിക്കുമെന്ന് പെപ്‌സിക്കോ അറിയിച്ചു. ലേയ്‌സ്, കുര്‍ക്കുറെ, ഡോറിറ്റോസ് ഉള്‍പ്പെടെയുള്ള പെപ്‌സിക്കോ ഇന്ത്യയുടെ ഫുഡ് ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ നിറങ്ങളോ രുചികളോ ഉപയോഗിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. ഉല്‍പ്പന്ന രൂപകല്‍പ്പന, ചേരുവകളുടെ തെരഞ്ഞെടുപ്പ്, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവയില്‍ ശാസ്ത്രീയ സമീപനമാണ് പിന്തുടരുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മികച്ച രുചിയും വ്യക്തതയും ഒന്നിച്ചു കൊണ്ട് മുന്നോട്ട് പോകണം എന്ന ലളിതമായ ആശയമാണ് പെപ്‌സിക്കോ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള, ഉത്തരവാദിത്തപരമായ സമീപനമാണ് കമ്പനി കൈക്കൊള്ളുകയെന്ന് പെപ്‌സിക്കോ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്, ഉല്‍പ്പന്നങ്ങളിലെ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുകയാണ്. ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങളിലെ ചേരുവകളെ കൂടുതല്‍ എളുപ്പത്തില്‍ തിരിച്ചറിയാനും വിശ്വസിക്കാനും ഇത് സഹായിക്കും. ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിക്കുന്ന വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും, കമ്പനി അറിയിച്ചു.

Content Highlights: PepsiCo India has updated packaging for Lay’s, Kurkure and Doritos to prominently display “No Artificial Flavours or Colours,” reinforcing its focus on ingredient transparency and consumer trust

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us