'കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്; അവര്‍ കോണ്‍ഗ്രസിനെ വില്‍ക്കും'

'ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടയിലാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ഞങ്ങൾ ഇറങ്ങിയതല്ല, ഇറക്കിയതാണ്'

'കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്; അവര്‍ കോണ്‍ഗ്രസിനെ വില്‍ക്കും'
dot image

ആലപ്പുഴ: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി സജി ചെറിയാന്‍. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണെന്നും അതിൻ്റെ തുടക്കമാണ് ഈ റെയ്ഡ് എന്നും സജി ചെറിയാന്‍ പ്രതികരിച്ചു. ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടയിലാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. തങ്ങൾ ഇറങ്ങിയതല്ല, ഇറക്കിയതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

'ഞങ്ങള്‍ വലിയ പരാജയം നേരിട്ട സമയമാണിത്. ഞങ്ങള്‍ അധികാരത്തിന് പുറത്ത് പോയി. പരാജയം അംഗീകരിച്ചു. ക്രിയത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടെയാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ഞങ്ങള്‍ ഇറങ്ങിയതല്ല, ഞങ്ങളെ ഇറക്കിയതാണ്. റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടി?. ഞാനിപ്പോൾ നല്ല മലയാള ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് മറുപടി പറയുന്നില്ല. നാടന്‍ ഭാഷയിലാണ് മറുപടി നല്‍ക്കേണ്ടത്. ഇത് കോൺഗ്രസ്-ബിജെപി ഡീല്‍ ആണ്. ഈ ഡീലില്‍ കേരളത്തിലെ എൽഡിഎഫിനെ ചതിച്ച് തോല്‍പ്പിച്ചുവെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.

'പുലര്‍ച്ചെ അഞ്ചരക്ക് 82 വയസുള്ള പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി എത്തുന്നു. അദ്ദേഹത്തിന് ഈ കേസില്‍ എന്താണ് ബന്ധം?. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നു. അതിന്റെ തുടക്കമാണ് ഈ റെയ്ഡ്. അവര്‍ കോണ്‍ഗ്രസിനെ വില്‍ക്കും. പിണറായി വിജയനെ ഒമ്പത് മണിക്കൂര്‍ നേരം മൂത്രമൊഴിക്കാന്‍ പോലും വിട്ടില്ല. ഇ ഡി വേട്ടയാടുകയാണ്. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തു'- സജി ചെറിയാന്‍ പറഞ്ഞു.

അതിനിടെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍ രംഗത്തെത്തി. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന രാഹുല്‍ ഗാന്ധിക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത മറ്റുളള പാര്‍ട്ടിക്കാര്‍ക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഐഎം പ്രവർത്തകർ അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി.

Content Highlights: Saji cheriyan react the ED Raid in Pinarayi Vijayan house

dot image
To advertise here,contact us
dot image