സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പരാതിക്കാരനായ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, സംഘര്‍ഷം

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പരാതിക്കാരനായ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, സംഘര്‍ഷം
dot image

കോട്ടയം: സിഎംആർഎൽ-എക്‌സാലോജിക് പരാതിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും തടിച്ച് കൂടിയിരുന്നു. ഡിവൈഎഫ്‌ഐ - ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായി.

Also Read:

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരെ പരിഹസിക്കുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂകിവിളിക്കുന്ന സ്ഥിതി ഉണ്ടായി. പരസ്പരം പോര്‍വിളി ഉയർത്തുകയും ചെയ്തു. കൊടി ദണ്ഡയില്‍ കെട്ടി, വടികളും മറ്റുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ചത്. ഡിവൈഎസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.

അഞ്ച് മണിയോടെ മാർച്ച് നടത്തുമെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ മഴയെ തുടര്‍ന്ന് മാർച്ച് വൈകി. ഇതോടെ ബാരിക്കേഡുകള്‍ മതിയായ രീതിയില്‍ സജ്ജീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തർ ഇരച്ചെത്തുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.

Content Highlights: A protest at the residence of Shaun George in Kerala led to a faceoff between BJP and DYFI workers. The situation created political tension as members of both groups gathered at the location.

dot image
To advertise here,contact us
dot image