

ന്യൂഡല്‍ഹി: പാര്‍ട്ടി ആദ്യമായല്ല തോല്‍വി നേരിടുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റിരുന്നുവെന്നും പരാജയത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കി പരിശോധിച്ച് തിരുത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ അനുഭാവികള്‍ പാര്‍ട്ടി നയത്തോട് ഒപ്പം നില്‍ക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ വരുന്നത് പാര്‍ട്ടിക്കാരുടെ തലയില്‍ വെക്കേണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പിന്തുണച്ചു. പിണറായി പവര്‍ഫുള്‍ ആയ നേതാവാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 'പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല. ഒരാളല്ല പാര്‍ട്ടി. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാള്‍ ഏറ്റെടുക്കേണ്ടതില്ല. പി ബിയില്‍ പിണറായി മാറണമെന്ന കാര്യം ഉയര്‍ന്നെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്', ഇ പി ജയരാജന്‍ പറഞ്ഞു.
തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ ശ്യാമള വേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടി എല്ലാ പരിശോധനകളും നടത്തി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമാകുമെന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.
തന്നെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ വ്യാഖാനങ്ങളാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്‍ ഷൈന്‍ ചെയ്യൂമോ എന്നത് കണ്ടറിയണമെന്നും കേരളത്തിന്റെ വികസന പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ താല്‍പര്യങ്ങള്‍ ആണ് തങ്ങള്‍ക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടെന്നും മനുഷ്യരല്ലേ, തെറ്റുപറ്റുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Content Highlights: CPIM leader E P Jayarajan about Kerala Assembly Elction defeat