കൈവശമിരുന്ന സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി

കോൺ​ഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് രണ്ട് പ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയത്

കൈവശമിരുന്ന സുപ്രധാന വകുപ്പുകൾ  മുസ്‌ലിം ലീ​ഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി
dot image

തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീ​ഗിന് കൈമാറിയതിൽ കോൺ​ഗ്രസിൽ അതൃപ്തി. കോൺ​ഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺ​ഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീ​ഗിന് കൈമാറിയത്.

നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺ​ഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രം​ഗത്ത് വന്നതും വിഷയം സങ്കീർണ്ണമാക്കിയിരുന്നു. ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീ​ഗും സ്വീകരിച്ചിരുന്നു.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീ​ഗിന് വിട്ട് കൊടുത്ത് പ്രശ്നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന ഫിഷറീസ് വകുപ്പ് വിട്ടുകൊടുത്തതിൽ കോൺ​ഗ്രസ് മന്ത്രിമാർ അസംതൃപ്തരാണ്. വലിയ രീതിയിൽ കേന്ദ്ര സഹായം ലഭിക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ വിട്ട് നൽകേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് കോൺ​ഗ്രസിൽ ഉയരുന്നത്.

Content Highlightsഛ In a significant political development in Kerala, the Congress party has transferred crucial departments to the Muslim League, sparking widespread discontent and internal unrest among Congress leaders and workers.

dot image
To advertise here,contact us
dot image