'ഡീൻ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നം, MPയുടെ പണി എടുത്താൽ മതി'; ആഞ്ഞടിച്ച് ഇടുക്കി DCC പ്രസിഡൻ്റ്

എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആകണമെന്നും മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുതെന്നും സി പി മാത്യു

'ഡീൻ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നം, MPയുടെ പണി എടുത്താൽ മതി'; ആഞ്ഞടിച്ച് ഇടുക്കി DCC പ്രസിഡൻ്റ്
dot image

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ ആഞ്ഞടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ഡീന്‍ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്ന് സി പി മാത്യു പറഞ്ഞു. എംപി, എംപിയുടെ പണി എടുത്താല്‍ മതിയെന്നും ഡിസിസി പ്രസിഡന്റിന്റെ പണി താന്‍ എടുത്തു കൊള്ളാമെന്നും അദ്ദേഹം പ്രതികരിച്ചു.

'ഡിസിസിക്ക് എംപി ഒരു സഹായവും ചെയ്യുന്നില്ല. മറ്റ് ജില്ലകളിലെ എംപിമാര്‍ ഡിസിസിക്ക് സഹായം ചെയ്യാറുണ്ട്. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആകണം, മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുത്. വെറുതെ ചൊറിഞ്ഞ് മാന്തി ലഭിച്ച സൗഭാഗ്യം കളയരുത്', സി പി മാത്യു പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത് ഡിന്‍ കുര്യാക്കോസ് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് സി പി മാത്യുവിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ അനുകൂലിച്ച് പ്രകടം നടത്തിയവര്‍ക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചത്. പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പദവികളില്‍ നിന്ന് നീക്കുമെന്ന ഡിസിസിയുടെ ഭീഷണി ക്രൂരമെന്നായിരുന്നു ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.

പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണമെന്നും അമിതമായി അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിക്കാട്ടുന്ന കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

Content Highlights: Idukki DCC president against Dean kuriakose MP

dot image
To advertise here,contact us
dot image