

കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ആരുടെയെങ്കിലും ഒരാളുടെ എതിര്‍പ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളില്‍ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാന്‍ അവസരം കിട്ടുമെങ്കില്‍ സംസാരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ എല്ലാം പാലിച്ചുതന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായത്. തങ്ങള്‍ എല്ലാവരും നേതൃത്വത്തിനോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. യുഡിഎഫില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫിന് അനുയോജ്യമായ മന്ത്രിമാരായിരിക്കും ഉണ്ടാവുക. സമുദായ സംഘടനകള്‍ക്ക് മറുപടി പറയാന്‍ അല്ല താന്‍ നില്‍ക്കുന്നത്. പ്രകടനങ്ങള്‍ പലയിടത്തും കാണാനിടയായി. പാര്‍ട്ടിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് ഇത് വിഘാതം ഉണ്ടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Content Highlights: Adoor Prakash Rection over ramesh chennithala response in Chief minister Announcement