ജയി ജയകുമാറിന്റെ ഹൃദയം ഇനി 14കാരിയില്‍ മിടിക്കും; ആറ് അവയവങ്ങളും ദാനം ചെയ്തു

എറണാകുളം ലിസി ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനിക്കാണ് ഹൃദയം മാറ്റിവെക്കുക

ജയി ജയകുമാറിന്റെ ഹൃദയം ഇനി 14കാരിയില്‍ മിടിക്കും; ആറ് അവയവങ്ങളും ദാനം ചെയ്തു
dot image

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച 35കാരിയുടെ ഹൃദയം ഇനി 14കാരിയില്‍ മിടിക്കും. കിളിമാനൂര്‍ കായാട്ടുകോണം വൃന്ദാവനം വീട്ടില്‍ ജയി ജയകുമാറിന്റെ (35) ഹൃദയമാണ് ദാനം ചെയ്തത്. എറണാകുളം ലിസി ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനിക്കാണ് ഹൃദയം മാറ്റിവെക്കുക.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.47-ഓടെയാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൃത്യം 2.42ന് ഹെലികോപ്റ്റര്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ലാന്‍ഡ് ചെയ്തു. അവിടെ നിന്ന് ഹൃദയം റോഡ് മാര്‍ഗം മിനിറ്റുകള്‍ക്കുള്ളില്‍ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു.

ജയിയുടെ ഹൃദയത്തിന് പുറമേ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രോഗിക്ക് വൃക്ക ദാനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഇന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന വൃക്ക, ഉടന്‍ തന്നെ രോഗിയില്‍ വെച്ചുപിടിപ്പിക്കും. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികള്‍ ഏകോപിപ്പിച്ചത്.

ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ഒഫ്ത്താല്‍ മോളോജിയിലെയും രോഗികള്‍ക്കുമാണ് നല്‍കിയത്. തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ജയി.
ഏപ്രില്‍ നാലിനാണ് കിംസ് ആശുപത്രിയില്‍ വച്ചു ജയിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

Content Highlights: 45 year old women s heart transplant to 14 year old girl

dot image
To advertise here,contact us
dot image