കണ്ണൂര്‍ മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു

മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്

കണ്ണൂര്‍ മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു
dot image

കണ്ണൂര്‍: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. അല്‍പസമയം മുന്‍പാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സംഭവ സ്ഥലത്ത് എത്തി. പ്രദേശത്ത് കേന്ദ്രീകരിച്ചിരുന്ന സിപിഐഎം പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ കെ രാഗേശ് എന്നിവര്‍ പ്രകാശനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തി.

Content Highlights- A CPI(M) worker was stabbed in Mayyil in Kannur district, Kerala, in an incident of political violence.

dot image
To advertise here,contact us
dot image