'ശബരിമല യുവതീ പ്രവേശനത്തിൽ MLA വിശ്വാസികളെ വഞ്ചിച്ചു'; NDA സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി എം വിന്‍സെന്റ്

വിശ്വാസം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് എം വിന്‍സെന്റ്

'ശബരിമല യുവതീ പ്രവേശനത്തിൽ MLA വിശ്വാസികളെ വഞ്ചിച്ചു'; NDA സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി എം വിന്‍സെന്റ്
dot image

തിരുവനന്തപുരം: കോവളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി എന്‍ സുരേഷിനെതിരെ പരാതി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ എം വിന്‍സെന്റ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎല്‍എയ്‌ക്കെതിരായ പോസ്റ്റ് പങ്കുവെച്ചതിനാണ് പരാതി നല്‍കിയിരിക്കുന്നത്.

'എംഎല്‍എയ്ക്ക് ശബരിമല ആരാധനാലയമല്ല, മറിച്ച് വോട്ട് മാത്രം ലക്ഷ്യമാണ്. യുവതീ പ്രവേശന വിഷയത്തില്‍ ഭക്തരോടൊപ്പം നില്‍ക്കാതെ വിശ്വാസികളെ എംഎല്‍എ വഞ്ചിച്ചു', എന്ന പോസ്റ്റാണ് ടി എന്‍ സുരേഷ് പങ്കുവെച്ചത്. എം വിന്‍സെന്റിന്റെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്ററാണ് ടി എന്‍ സുരേഷ് പങ്കുവെച്ചത്.

ഈ പോസ്റ്റില്‍ അന്വേഷണം നടത്തണമെന്നാണ് വിന്‍സെന്റിന്റെ ആവശ്യം. വിശ്വാസം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് എം വിന്‍സെന്റ് പരാതിയില്‍ പറയുന്നു. 2023ല്‍ സ്വകാര്യ ബില്ല് അവതരണത്തിന് രണ്ട് തവണ സ്പീക്കറോട് അനുമതി തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: M Vincent file complaint against Kovalam NDA candidate T N Suresh

dot image
To advertise here,contact us
dot image