വരിഞ്ഞു കെട്ടി ഡൽഹി ബോളർമാർ; ലഖ്‌നൗ ഓൾ ഔട്ട്

ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് കുറഞ്ഞ സ്കോർ

വരിഞ്ഞു കെട്ടി ഡൽഹി ബോളർമാർ; ലഖ്‌നൗ ഓൾ ഔട്ട്
dot image

ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് കുറഞ്ഞ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്‌നൗ 18.4 ഓവറിൽ ഓൾഔട്ട് ആയി. ആകുകയായിരുന്നു. ടോപ് ഓർഡറിൽ മിച്ചൽ മാർഷും അവസാന ഓവറുകളിൽ അബ്ദുൾ സമദും മാത്രം പൊരുതിയപ്പോൾ ടീം 141 റൺസാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.

28 പന്തിൽ 35 റൺസാണ് നേടിയ മിച്ചൽ മാർഷ് നേടിയത്. അബ്ദുൽ സമദ് 25 പന്തിൽ 36 റൺസ് നേടി. ഷഹ്ബാസ് അഹമ്മദ് 15 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്കായി ലുംഗി എൻഗിഡിയും ടി നടരാജനും മൂന്ന് വീതം വിക്കറ്റ് നേടി. കുൽദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു. നേരത്തെ ടോസ് നേടി ഡൽഹി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content highlights:c-vs-lsg-ipl-2026-lucknow-super-giants-all-out-141-delhi-capitals-bowling

dot image
To advertise here,contact us
dot image