അമേരിക്കൻ പെൻഷൻ പണം ഇനി ക്രിപ്റ്റോ വിപണിയിലേക്ക്; 9 കോടി ജനങ്ങളെ ബാധിക്കുന്ന ചരിത്രപരമായ തീരുമാനം

ഓഹരി വിപണിയേക്കാൾ ഉയർന്ന ലാഭം ക്രിപ്റ്റോ പോലെയുള്ള പുതിയ മേഖലകളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാറ്റം കൊണ്ടുവരുന്നത്

അമേരിക്കൻ പെൻഷൻ പണം ഇനി ക്രിപ്റ്റോ വിപണിയിലേക്ക്; 9 കോടി ജനങ്ങളെ ബാധിക്കുന്ന ചരിത്രപരമായ തീരുമാനം
സുമ സണ്ണി
1 min read|01 Apr 2026, 08:06 pm
dot image

അമേരിക്കയിലെ സ്വകാര്യ മേഖലയിലുള്ള ജീവനക്കാരുടെ പെൻഷൻ പദ്ധതിയാണ് 401(k). ഇന്ത്യയിലെ പി.എഫ് പദ്ധതിക്ക് സമാനമാണിത്. ഇതുവരെ ഈ പണം ഓഹരികളിലും, ബോണ്ടുകളിലും മാത്രമാണ് നിക്ഷേപിക്കാൻ അനുവാദമുണ്ടായിരുന്നത്. എന്നാൽ പുതിയ നിയമപരിഷ്കാരം അനുസരിച്ച്, ഇനി മുതൽ ഈ പെൻഷൻ പണം ക്രിപ്റ്റോകറൻസി, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയ മേഖലകളിലും നിക്ഷേപിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത സ്വകാര്യ കമ്പനികളിലെ നിക്ഷേപമാണ് പ്രൈവറ്റ് ഇക്വിറ്റി.

american pension

കൂടുതൽ നിക്ഷേപ സാധ്യതകൾ

പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഇനി മുതൽ ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികളിലും, സ്റ്റാർട്ടപ്പുകളിലും പണം നിക്ഷേപിക്കാനുള്ള അനുവാദം ലഭിക്കുന്നത് കൂടുതൽ നിക്ഷേപ മേഖലകൾ തുറക്കും. സാധാരണ ഓഹരി വിപണിയേക്കാൾ ഉയർന്ന ലാഭം ക്രിപ്റ്റോ പോലെയുള്ള പുതിയ മേഖലകളിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

bit coin

9 കോടി അമേരിക്കക്കാർക്ക് ഈ പദ്ധതി ബാധകം. അമേരിക്കയിലെ ഭൂരിഭാഗം ശമ്പളക്കാരായ ജീവനക്കാരുടെയും വിരമിക്കൽ കാലത്തെ സമ്പാദ്യം ഈ പദ്ധതിയിലാണ്. അതിനാൽ ഇത് വലിയൊരു സാമ്പത്തിക മാറ്റത്തിന് വഴിവെക്കും.

അപകടസാധ്യത

ക്രിപ്റ്റോ വിപണി വളരെ ചാഞ്ചാട്ടമുള്ളതാണ് . അതിനാൽ പെൻഷൻ പണം ഇത്തരം മേഖലകളിൽ നിക്ഷേപിക്കുന്നത് ലാഭത്തോടൊപ്പം വലിയ നഷ്ടസാധ്യതയും വരുത്തിവെച്ചേക്കാം എന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നു.ലളിതമായി പറഞ്ഞാൽ, നമ്മുടെ പി.എഫ് പണം ഗവൺമെന്റ് സെക്യൂരിറ്റികളിൽ മാത്രം നിക്ഷേപിക്കുന്നതിന് പകരം ബിറ്റ്‌കോയിനിലോ പുതിയ കമ്പനികളിലോ നിക്ഷേപിക്കാൻ അനുവാദം നൽകുന്നതുപോലെയാണിത്.

ലാഭം കൂടാൻ സാധ്യതയുണ്ടെങ്കിലും പണം നഷ്ടപ്പെടാനുള്ള സാധ്യതയും ഇതിലുണ്ട്. അമേരിക്കയിലെ ഈ പുതിയ മാറ്റത്തിന് പിന്നിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് വലിയ പങ്കുണ്ട്.അമേരിക്കയെ ലോകത്തെ ക്രിപ്റ്റോ തലസ്ഥാനം ആക്കി മാറ്റുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

trump bitcoin

നേരത്തെ ക്രിപ്റ്റോ നിക്ഷേപങ്ങളെ വലിയ അപകടസാധ്യതയുള്ളതായാണ് അമേരിക്കൻ ഭരണകൂടങ്ങൾ കണ്ടിരുന്നത്. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതോടെ, ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികളെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ വേഗത്തിലായി.

Content Highlights : U.S. rule change may open trillions in 401(k) funds to crypto

dot image
To advertise here,contact us
dot image