'51വെട്ടുവെട്ടി കൊല്ലുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല;CPIM വടകരയെ ബോംബിന്റെ നാടാക്കി മാറ്റാൻ ശ്രമിക്കുന്നു'

സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് കെ സി വേണുഗോപാല്‍

'51വെട്ടുവെട്ടി കൊല്ലുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല;CPIM വടകരയെ ബോംബിന്റെ നാടാക്കി മാറ്റാൻ ശ്രമിക്കുന്നു'
dot image

കോഴിക്കോട്: സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തത് പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കുറ്റ്യാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഐഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ടി പി ചന്ദ്രശേഖരനെ സിപിഐഎം 51വെട്ടുവെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയുമാണ്', അദ്ദേഹം ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പ്രവര്‍ത്തകന്റെ വടകരയിലെ വീടിന് നേരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളോ എതിര്‍പ്പുകളോ ഉള്ളതിന്റെ പേരില്‍ ബോംബെറിയുന്നതും 51വെട്ട് വെട്ടി കൊലപ്പെടുത്തുന്നതുമൊന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവര്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍ നിര്‍ണായക സമയത്ത് ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നതെന്നും എഫിസിആര്‍എ ഭേദഗതി ബില്ലിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: Congress leader K C Venugopal against CPIM alleging that the party try to politics of violence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us