രാഹുലും അക്സറും ഗോൾഡൻ ഡക്ക്; ഡൽഹിയെ തിരിച്ചടിച്ച് ലഖ്‌നൗ

26 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്

രാഹുലും അക്സറും ഗോൾഡൻ ഡക്ക്; ഡൽഹിയെ തിരിച്ചടിച്ച് ലഖ്‌നൗ
dot image

ഡൽഹി ക്യാപിറ്റൽസിനെതിരെ തിരിച്ചടിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ലഖ്‌നൗ 18.4 ഓവറിൽ ഓൾഔട്ട് ആയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹിയും പതറുകയാണ്.

26 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. സൂപ്പർ താരം കെ എൽ രാഹുലും ക്യാപ്റ്റൻ അക്‌സർ പട്ടേലും ഗോൾഡൻ ഡക്കായി. നിതീഷ് റാണ 15 റൺസിനും പാത്തും നിസ്സംഗ ഒരു റൺസിനും പുറത്തായി. പ്രിൻസ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹ്‌സിൻ ഖാൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Also Read:

നേരത്തെ ടോപ് ഓർഡറിൽ മിച്ചൽ മാർഷും അവസാന ഓവറുകളിൽ അബ്ദുൾ സമദും മാത്രം പൊരുതിയപ്പോൾ ലഖ്‌നൗ 141 റൺസാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.

28 പന്തിൽ 35 റൺസാണ് നേടിയ മിച്ചൽ മാർഷ് നേടിയത്. അബ്ദുൽ സമദ് 25 പന്തിൽ 36 റൺസ് നേടി. ഷഹ്ബാസ് അഹമ്മദ് 15 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്കായി ലുംഗി എൻഗിഡിയും ടി നടരാജനും മൂന്ന് വീതം വിക്കറ്റ് നേടി. കുൽദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു. നേരത്തെ ടോസ് നേടി ഡൽഹി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content highlights:lsg vs dc ipl-2026-kl rahul axar patel golden duck match update

dot image
To advertise here,contact us
dot image