'പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ ഒരാൾ മത്സരിക്കുന്നത്, അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കിൽ വരട്ടേ': സുചിത്ര നായർ

ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നുമാണ് സുചിത്ര മറുപടി നല്‍കിയത്

'പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ ഒരാൾ മത്സരിക്കുന്നത്, അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കിൽ വരട്ടേ':  സുചിത്ര നായർ
dot image

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടി സുചിത്ര നായര്‍ നല്‍കിയ മറുപടി വൈറല്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു നടിയുടെ പ്രതികരണം. കൊല്ലം കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ താന്‍ വിജയിച്ചാല്‍ പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്നും പാലക്കാട് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടി സമാനമായി മമ്മൂട്ടിയെ കൊണ്ടുവരുമെന്നൊക്കെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ചായിരുന്നു സുചിത്ര നായരോടുള്ള ചോദ്യങ്ങള്‍. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും അങ്ങനെയുള്ളവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നുമാണ് സുചിത്ര മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയെ കൊണ്ടുവരാനാണോ ഒരാള്‍ മത്സരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇഷ്ടമുണ്ടെങ്കില്‍ വരട്ടേ. ജനങ്ങള്‍ക്ക് വേണ്ട എന്തെങ്കിലും ചെയ്യാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. അങ്ങനെയുള്ളവര്‍ക്കാണ് ജനങ്ങള്‍ വിശ്വസിച്ച് വോട്ട് നല്‍കേണ്ടത്. പ്രധാനമന്ത്രി വരുന്നത് വലിയ സംഭവമാണോ എന്നായിരുന്നു സുചിത്രയുടെ ഒരു മറുപടി.

അതേസമയം രമേഷ് പിഷാരടിയെ കുറിച്ചുള്ള ചോദ്യത്തിനും സുചിത്ര പ്രതികരിച്ചു. മമ്മൂക്ക വരുന്നതും പ്രധാനമന്ത്രി വരുന്നതുമൊക്കെ നല്ലകാര്യം തന്നെ. എല്ലാവരും വരട്ടെ. രണ്ടുപേരും നമ്മുടെ നാടിന് വേണ്ടപ്പെട്ട ആളുകള്‍ തന്നെയാണെന്നും സുചിത്ര പറഞ്ഞു. കൂടാതെ താനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ആരെയും കൊണ്ടുവരില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യണ്ടേ? അല്ലാതെ ആരെയെങ്കിലുമൊക്കെ കൊണ്ടുവന്നിട്ട് എന്ത് കാര്യമെന്താണെന്നായിരുന്നു സുചിത്രയുടെ മറുപടി.

ഇതിനിടയില്‍ അഖില്‍ മാരാരെ കുറിച്ചുള്ള ചോദ്യത്തിനും സുചിത്ര പ്രതികരിച്ചിട്ടുണ്ട്. ബിഗ്‌ബോസ് നൂറു ദിവസം കണ്ടവര്‍ തനിക്ക് വോട്ടു ചെയ്യുമെന്ന് അഖില്‍ പറയുന്നത് കേട്ടു. ജനപ്രതിനിധിയായി അദ്ദേഹത്തിന് എത്രത്തോളം കയറിവരാന്‍ കഴിയുമെന്ന് നോക്കട്ടെ എന്നും സുചിത്ര പറഞ്ഞു.

Content Highlights: Actress Suchithra Nair publicly reacted to election-related statements made by Robin Radhakrishnan and Ramesh Pisharody

dot image
To advertise here,contact us
dot image